
ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് പൊങ്കാല മഹോത്സവം. രാവിലെ 9ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽനിന്ന് ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ദീപം പകരും. നടപ്പന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാരഅടുപ്പിൽ ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി കൊളുത്തി പൊങ്കാലക്ക് തുടക്കം കുറിക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ പൊങ്കാല ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവം ഭദ്രദീപപ്രകാശനം നിർവഹിക്കും. മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ പൊങ്കാല സമർപ്പണചടങ്ങുകൾ നടക്കും. പൊങ്കാലനേദ്യത്തിനുശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് അഞ്ചിന് മന്ത്രി സജിചെറിയാൻ സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായിരിക്കും. ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് കാർത്തികസ്തംഭത്തിൽ അഗ്നി പകരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |