
തിരുവനന്തപുരം: പത്ത് ദിവസത്തോളം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തിരുവനന്തപുരം കടയ്‌ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരയിലാണ് സംഭവം. അസ്ഥികൂടത്തിന് സമീപത്തുനിന്നായി വസ്‌ത്രവും മുടിയും കണ്ടെത്തി.
75 വയസുള്ള ദേവദാസൻ എന്നയാളെ പത്ത് ദിവസമായി കാണാനില്ലെന്ന പരാതിയുണ്ടെന്ന് പൊലീസ് അറിയിച്ചു. അസ്ഥികൂടത്തിന് സമീപമുണ്ടായിരുന്ന കണ്ണടയും ചെരുപ്പും മരുമകൻ തിരിച്ചറിഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതിനുശേഷം അസ്ഥികൂടം തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |