SignIn
Kerala Kaumudi Online
Thursday, 19 February 2026 3.03 AM IST

എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതി, കെ എം ഷാജഹാന് അഞ്ച് ലക്ഷംരൂപ പിഴശിക്ഷ

Increase Font Size Decrease Font Size Print Page
km-shahjahan

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്ത് നൽകിയ മാനനഷ്‌ട കേസിൽ വ്‌ളോഗർ‌ കെ എം ഷാജഹാന് പിഴശിക്ഷ വിധിച്ച് കോടതി. പൊലീസ് ആസ്ഥാന എഡിജിപിയായ എസ് ശ്രീജിത്തിന് ആ സ്ഥാനം ലഭിച്ചയുടൻ ഷാജഹാൻ യൂട്യൂബിൽ ചെയ്‌ത വീഡിയോയിൽ അദ്ദേഹത്തിനെതിരെ അപകീർത്തിപരമായ കാര്യങ്ങളുണ്ടെന്ന് കാട്ടി അദ്ദേഹം സിവിലായും ക്രിമിനലായും ഷാജഹാനെതിരെ പരാതി നൽകിയിരുന്നു. ഇതിൽ സിവിൽ കേസിലാണ് കെ എം ഷാജഹാനെതിരെ അഞ്ച് ലക്ഷം രൂപ പലിശസഹിതം എസ് ശ്രീജിത്തിന് നൽകാൻ വിധിവന്നത്. തിരുവനന്തപുരം മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്.

പിഴശിക്ഷയോടൊപ്പം കോടതിചെലവും ഷാജഹാൻ അടയ്‌ക്കണമെന്നും കോടതി വിധിച്ചു. സമാനമായ കേസുകൾ മുൻപും അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുണ്ട്. എഡിജിപി നൽകിയ പരാതിയിലെ ക്രിമിനൽ കേസിലെ വിധി ഇനി വരാനുണ്ട്.

TAGS: ADGP S SREEJITH, KM SHAHJAHAN, FINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY