കൊച്ചി: കേരളത്തിൽ മെട്രോ ട്രെയിൻ എത്തിയ ജൂൺ 17 കേരള മെട്രോ ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായി നാളെ ടിക്കറ്റ് നിരക്ക് അഞ്ച് രൂപയായി കുറച്ചു. അഞ്ച് രൂപക്ക് ഏത് സ്റ്റേഷനിലേക്കും പോകാം. മൊബൈൽ ഫോൺ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും അഞ്ച് രൂപ മതി. കൊച്ചി വൺ കാർഡുകാർക്കും ഇളവ് ലഭിക്കും. ട്രിപ് പാസ് ഉപയോഗിക്കുന്നവർക്ക് സാധാരണ നിരക്കായിരിക്കും ബാധകമെങ്കിലും ഈടാക്കിയ തുകയിൽ നിന്ന് അഞ്ച് രൂപ കുറച്ചുള്ള തുക കാഷ് ബാക്കായി അക്കൗണ്ടിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |