തിരുവനന്തപുരം: പെൻഷൻ നൽകുന്നതിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്.ഇ.ബി ഹൈക്കോടതിയിൽ രണ്ടു മാസം സാവകാശം തേടി. പെൻഷണേഴ്സ് കൂട്ടായ്മയുടെ ഹർജിയിലാണിത്.
പെൻഷൻ നൽകാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടി വരവ് സർക്കാർ തിരിച്ചെടുക്കുകയും മാസ്റ്റർ ട്രസ്റ്റിൽ നിന്ന് പിൻമാറുകയും ചെയ്തതോടെയാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. എന്നിരുന്നാലും ഇതുവരെ പെൻഷൻ മുടങ്ങിയിട്ടില്ല.
പ്രശ്നപരിഹാരത്തിന് നവംബറിൽ ചീഫ് സെക്രട്ടറി ഇടപെട്ട് ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് പെൻഷൻ ചെലവ് കൂടി താരിഫ് നിർണ്ണയത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. എന്നാൽ ഈ നീക്കത്തെ ഉപഭോക്താക്കളുടെ വിവിധ സംഘടനകൾ എതിർത്തു. ഇതോടെ മാർച്ച് ആറു വരെ സമയം അനുവദിക്കണമെന്നാണ് ഇടക്കാല അപേക്ഷ. അടുത്ത ആഴ്ച കോടതി പരിഗണിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |