തിരുവനന്തപുരം: ജലവൈദ്യുതപദ്ധതികളുടെ കാലപ്പഴക്കവും തകരാറും കാരണം വൈദ്യുതി പ്രതിസന്ധി ഉണ്ടാവുമെന്ന് ആശങ്ക.
പെൻസ്റ്റോക്കിലെ ചോർച്ച കാരണം കക്കയത്ത് ഉൽപാദനം നിലച്ചതോടെ മലബാർ മേഖലയിൽ കഴിഞ്ഞയാഴ്ച മൂന്ന് ദിവസം ലോഡ്ഷെഡ്ഡിംഗ് ഏർപ്പെടുത്തേണ്ടിവന്നു. 150മെഗാവാട്ടിന്റെ കുറവാണുണ്ടായത്.രണ്ടാഴ്ച മുമ്പ് മൂലമറ്റത്തെ മൂന്നാം നമ്പർ ജനറേറ്ററിലെ സ്പെറിക്കൽ വാൽവ് തകരാറിലായതിനെ തുടർന്ന് ഉദ്പാദനം നിലച്ചു.
വടക്കേ ഇന്ത്യയിലെ താപനിലയങ്ങളിൽ പ്രതിസന്ധിയുണ്ടായാൽ കേരളം ഇരുട്ടിലാകുമെന്നതാണ് നിലവിലെ സ്ഥിതി.
കേന്ദ്ര സർക്കാരിന്റെ മാനദണ്ഡം അനുസരിച്ച് 35 വർഷമാണ് ജലവൈദ്യുത നിലയത്തിന്റെ ആയുസ്സ്. സംസ്ഥാനത്തെ ആദ്യ പദ്ധതിയായ പള്ളിവാസൽ 81 വർഷം പിന്നിട്ടു. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കി 45 വർഷം പിന്നിട്ടു.
നവീകരണം, അറ്റകുറ്റപ്പണി, ശേഷി വർദ്ധിപ്പിക്കൽ എന്നിവ 30 വർഷത്തിലൊരിക്കൽ നടത്താൻ 100 കോടിയോളം രൂപ വേണം.
അതിന് പണം കണ്ടെത്താൻ കെ.എസ്.ഇ.ബിക്ക് കഴിയുന്നില്ല. യന്ത്രഭാഗങ്ങൾ കിട്ടാനില്ലെന്ന വെല്ലുവിളിയും നേരിടുന്നു.
ഇടുക്കിയിൽപ്പോലും
ഉദ്പാദനം ഭാഗികം
1976ൽ തുടങ്ങിയ സംസ്ഥാനത്തെ ഏറ്റവും വലിയ ജലപദ്ധതിയായ ഇടുക്കിയിലെ ആറ് ജനറേറ്ററുകളിൽ നാലെണ്ണം മാത്രമാണ് പ്രവർത്തിപ്പിക്കാൻ കഴിയുന്നത്. 2009ലാണ് ഒടുവിൽ നവീകരണം നടത്തിയത്. എന്നിട്ടും എല്ലാ ജനറേറ്റുകളും പ്രവർത്തിപ്പിക്കാനാകുന്നില്ല.യന്ത്രഭാഗങ്ങൾ കിട്ടാനില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.
# ശബരിഗിരി 1966ലാണ് തുടങ്ങിയത്. 2009ൽ നവീകരണം നടത്തിയെങ്കിലും പൂർണ്ണതോതിൽ പ്രവർത്തനം സാദ്ധ്യമാവുന്നില്ല. തടസ്സം പതിവാണ്.
ഇടുക്കിയിൽ പുതിയ നിലയത്തിന് തത്വത്തിൽ അംഗീകാരം ലഭിച്ചെങ്കിലും മൂന്ന് വർഷമായി ഒരുപുരോഗതിയുമുണ്ടായിട്ടില്ല. സൗരോർജ്ജ നിലയങ്ങളെ ആശ്രയിച്ചാണ് ആഭ്യന്തര ഉൽപാദനം നിലനിൽക്കുന്നത്.
ജല പദ്ധതികളിൽ
1600 മെഗാവാട്ട്
18:
ചെറുകിട
പദ്ധതികൾ
2- 10 മെഗാവാട്ട് :
ചെറുകിട
ഉദ്പാദനശേഷി
11:
ഇടത്തരം പദ്ധതികൾ
100- 200മെഗാവാട്ട്:
ഇടത്തരം പദ്ധതി
ഉദ്പാദനശേഷി
2:
വൻകിട പദ്ധതി
(ഇടുക്കി, ശബരിഗിരി)
310 മെഗാവാട്ട്:
ശബരിഗിരി ശേഷി
780 മെഗാവാട്ട്:
ഇടുക്കി ശേഷി
4200മെഗാവാട്ട്:
സംസ്ഥാനത്തെ
പ്രതിദിന ഉപഭോഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |