തിരുവനന്തപുരം:കെ.എസ്.ഇ.ബി.യുടെ ശ്രമഫലമായി എൻ.ടി.പി.സിയും ടാറ്റാ പവറും സോളാർ വൈദ്യുതിനിരക്ക് കുറച്ചതോടെ സംസ്ഥാന വൈദ്യുതിബോർഡിന് വൻ സാമ്പത്തിക നേട്ടം.എൻ.ടി.പി.സി. 20 പൈസയും ടാറ്റാ പവർ 53 പൈസയുമാണ് യൂണിറ്റിന് കുറച്ചത്. ഇതോടെ 25 വർഷത്തേക്ക് എൻ.ടി.പി.സി.യിൽ നിന്ന്150മെഗാവാട്ട് വൈദ്യുതി വാങ്ങുമ്പോൾ 75കോടി രൂപയും ടാറ്റായിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങുമ്പോൾ 400 കോടിരൂപയുടെയും സാമ്പത്തിക നേട്ടമുണ്ടാകും.പത്തുദിവസത്തിനുളളിൽ കരാറിൽ ഒപ്പുവെയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |