തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തണമെന്ന കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പൊതുജനാഭിപ്രായം കേൾക്കാൻ നടത്തുന്ന തെളിവെടുപ്പ് ഇന്ന്പൂർത്തിയാകും. പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ രാവിലെ 10.30ന് തുടങ്ങുന്ന തെളിവെടപ്പിന് കമ്മിഷൻ ചെയർമാൻ ടി.കെ.ജോസ് നേതൃത്വം നൽകും. നേരത്തെ അഭിപ്രായങ്ങൾ എഴുതി നൽകിയവർക്ക് പുറമെ, നേരിട്ട് പറയാൻ താൽപര്യമുള്ളവരെയും ഇന്ന് കേൾക്കും. വ്യവസായ സ്ഥാപനങ്ങളും വിവിധ വ്യാപാര,വ്യവസായ,ഗാർഹിക ഉപഭോക്താക്കളുടെ സംഘടനകളും വിഷയ വിദഗ്ധരും അഭിപ്രായങ്ങൾ നൽകും.
കെ.എസ്.ഇ.ബി. നൽകിയ വിശദമായ അപേക്ഷ റെഗുലേറ്ററി കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നിലവിലെ താരിഫിന്റെ കാലാവധി ജൂൺ 30ന് അവസാനിച്ച സാഹചര്യത്തിലാണ് നിരക്ക് വർദ്ധനയ്ക്കായി കെ.എസ്.ഇ.ബി. അപേക്ഷ നൽകിയത്.
കാര്യകാരണസഹിതമുള്ള വിലയിരുത്തലുകളാണ് കമ്മിഷൻ പ്രതീക്ഷിക്കുന്നത്. പിന്നീട് വിദഗ്ധരുമായി കൂടിയാലോചിച്ചും കണക്കുകൾ വിലയിരുത്തിയും പൊതുജനതാൽപര്യം കണക്കിലെടുത്തായിരിക്കും കമ്മിഷന്റെ അന്തിമ ഉത്തരവ് വരിക.കഴിഞ്ഞവർഷം നവംബർ ഒന്നുമുതലാണ് നിലവിലെ താരിഫ് പ്രാബല്യത്തിലെത്തിയത്.അതേസമയത്തുതന്നെ ഈ വർഷവും നിരക്ക് പരിഷ്ക്കരണമുണ്ടായേക്കും.
കെ.എസ്.ഇ.ബിക്ക് വേണം
അധിക സമ്മർ നിരക്ക്
1. ജനുവരി മുതൽ മെയ് അവസാനംവരെയുള്ള വേനൽക്കാലത്തെ വർദ്ധിച്ച വൈദ്യുതി ഉപഭോഗത്തിന് യൂണിറ്റിന് 10പൈസ നിരക്കിൽ അധികസമ്മർനിരക്ക് ഈടാക്കാൻ അനുവദിക്കണമെന്നതാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്.ഇതാദ്യമായാണ് ഇത്തരത്തിലുള്ള നീക്കം.
2. ഈ വർഷം യൂണിറ്റിന് 30പൈസ കൂട്ടണമെന്നും അടുത്തവർഷം വീണ്ടും 20 പൈസയും 2026-27ൽ അധികമായി രണ്ടുപൈസയും യൂണിറ്റിന് വർധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബി.യുടെ ആവശ്യം.
3. 20 കിലോവാട്ടിന് മുകളിൽ കണക്ടഡ് ലോഡുള്ള ചെറുകിടവ്യവസായങ്ങൾക്കും 250 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹികഉപഭോക്താക്കൾക്കും പകൽ സമയത്തെ നിരക്കിൽ 10 ശതമാനം കുറവ് നൽകുന്നതിനും നിർദ്ദേശമുണ്ട്.സോളാർ ഉപഭോക്താക്കൾ രാത്രിയിൽ ഗ്രിഡിൽ നിന്ന് ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിയന്ത്രണമേർപ്പെടുത്തി പ്രത്യേക താരിഫ് നിശ്ചയിക്കണമെന്നതാണ് കെ.എസ്.ഇ.ബിയുടെ മറ്റൊരു ആവശ്യം.
1400 കോടി അധിക
വരുമാനം തേടി
812കോടി:
30 പൈസ കൂട്ടിയാൽ
ഈ വർഷത്തെ
അധിക വരുമാനം
549 കോടി:
അടുത്ത വർഷം
20 പൈസ കൂട്ടിയാൽ
അധിക വരുമാനം
53.82 കോടി:
2 പൈസ 2026-27ൽ
കൂട്ടിയാൽ കിട്ടുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |