ഒറ്റപ്പാലം: കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർത്ഥിനിക്കു നേരെ ലൈംഗിക അതിക്രമം കാട്ടിയ കണ്ടക്ടറെ ബസ് തടഞ്ഞ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരിൽ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഈസ്റ്റ് ഒറ്റപ്പാലത്ത് എത്തിയപ്പോഴാണ് കണ്ടക്ടർ ലക്കിടി പേരൂർ സ്വദേശി പ്രദീപിന്റെ (39) ഭാഗത്തുനിന്ന് അതിക്രമമുണ്ടായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. കണ്ടക്ടറുടെ സീറ്റിന് തൊട്ടടുത്ത സീറ്റിലാണ് പെൺകുട്ടി യാത്ര ചെയ്തിരുന്നത്. ഒപ്പം ഇരുന്ന കണ്ടക്ടർ പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചതായാണ് പരാതി. വിദ്യാർത്ഥിനി ഉടൻ പൊലീസിന്റെ ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ച് പരാതിപ്പെട്ടു. ബന്ധുക്കളെയും വിവരം അറിയിച്ചു. പൊലീസ് കൺട്രോൾ റൂമിൽ നിന്ന് ഒറ്റപ്പാലം പൊലീസിന് വിവരം ലഭിച്ചു. അപ്പോഴേക്കും ബസ് ഒറ്റപ്പാലം പിന്നിട്ടിരുന്നു. തുടർന്ന് പട്ടാമ്പി പൊലീസിന് വിവരം കൈമാറി. അവരാണ് ബസ് തടഞ്ഞ് കണ്ടക്ടറെ പിടികൂടിയത്.കണ്ടക്ടറെ സസ്പെൻഡ് ചെയ്യുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |