SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

തലസ്ഥാനത്ത് കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി, ഒരാൾ മരിച്ചു

Increase Font Size Decrease Font Size Print Page

accident1

തിരുവനന്തപുരം: എം സി റോഡിൽ കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. വെമ്പായത്തിനുസമീപം കൊപ്പം അന്താരാഷ്ട്ര നീന്തൽക്കുളത്തിനടുത്ത് ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. സ്കൂട്ടറിന് സൈഡുകൊടുക്കവെയായിരുന്നു ബസ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടറുമായാണ് ബസ് കടയിലേക്ക് പാഞ്ഞുകയറിയത്. സ്കൂട്ടർ യാത്രക്കാരനായ വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ബസിലെ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെത്തുടർന്ന് മേഖലയിൽ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്.

accident
accident

TAGS: BUS, ACCIDENT, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY