SignIn
Kerala Kaumudi Online
Tuesday, 10 March 2026 3.01 PM IST

ഗണേശ് കുമാറിന്റെ പുതിയ സമ്മാനം, ഓർഡർ ചെയ്താൽ ചിക്കിംഗ് ബസിനുള്ളിലെത്തും, അതും കുറഞ്ഞ നിരക്കിൽ

Increase Font Size Decrease Font Size Print Page
k-b-ganesh-kumar

തിരുവനന്തപുരം: കെഎസ്‌ആർടിസി യാത്രക്കാർക്കായി പുതിയ സൗകര്യമൊരുക്കാൻ ഗതാഗത വകുപ്പ്. ചിക്കിംഗിൽ നിന്ന് ആഹാരം ഓർഡർ ചെയ്യാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഓർഡർ ചെയ്യുന്ന ഭക്ഷണം ബസിനുള്ളിൽ ലഭിക്കും. യാത്രക്കാർക്ക് പ്രത്യേക നിരക്കിലായിരിക്കും ഭക്ഷണം ലഭിക്കുക. ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. കെഎസ്‌ആർടിസിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് കുറിപ്പ്

കെഎസ്ആർടിസി യാത്രകളിൽ ഇനി ‘ചിക്കിംഗ്’ രുചിയുടെ കൂട്ടായ്‌മയും!

യാത്രക്കിടയിൽ വിശ്വസനീയവും ഹൈജീനിക്കുമായ ഭക്ഷണം യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു. ഇതിനൊരു മികച്ച പരിഹാരവുമായി കെഎസ്ആർടിസിയും പ്രമുഖ ഫുഡ് ബ്രാൻഡായ ചിക്കിംഗും കൈകോർക്കുകയാണ്. ആദ്യഘട്ടത്തിൽ പ്രീമിയം ക്ലാസ് സർവീസുകളിലും ബഡ്ജറ്റ് ടൂറിസം സർവീസുകളിലും തിരുവനന്തപുരം ടെക്നോപാർക്കിൽനിന്നുമുള്ള സർവ്വീസുകളിലുമാണ് ചിക്കിംഗിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. കെഎസ്ആർടിസി യാത്രക്കാർക്ക് പ്രത്യേക നിരക്കിലാണ് ഭക്ഷണം ലഭ്യമാക്കുന്നത്.

ചിക്കിംഗ് സേവനം ലഭ്യമാക്കിയിട്ടുള്ള ബസുകളിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതിന് ആവശ്യമായ വാട്സാപ്പ് നമ്പറും ക്യു ആർ കോഡും ഉൾപ്പെടുത്തിയിട്ടുള്ള സ്റ്റിക്കർ പതിച്ചിരിക്കും. കെഎസ്ആർടിസിയുടെ ഔദ്യോഗിക ബുക്കിംഗ് സൈറ്റ് വഴിയും ചിക്കിംഗ് ബുക്ക് ചെയ്യാവുന്നതാണ്. ബസ് സ്റ്റാൻഡിനു സമീപത്തായി ചിക്കിംഗ് ഔട്ട്ലെറ്റുകൾ ഉണ്ടെങ്കിൽ അവിടെ നിന്നും ഭക്ഷണ വിതരണം ചെയ്യും. കൂടാതെ ദീർഘദൂര യാത്രക്കാർക്കായി കെഎസ്ആർടിസി ലിസ്റ്റ് ചെയ്തിട്ടുള്ള ഹോട്ടലുകളുടെ മാതൃകയിൽ ദീർഘദൂര എസി പ്രീമിയം ബസുകളിലെ യാത്രക്കാർക്ക് റിഫ്രഷ്മെന്റ് സൗകര്യമുള്ള തിരഞ്ഞെടുക്കപ്പെട്ട ചിക്കിംഗ് ഔട്ട്ലെറ്റുകളിൽ ഭക്ഷണം കഴിക്കുന്നതിനും റിഫ്രഷ്മെന്റിനും ഉള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

യാത്രക്കാരുടെ ദീർഘകാല ആവശ്യം യാഥാർത്ഥ്യമാക്കി, യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കുന്ന ഈ സംരംഭം, പൊതുഗതാഗത മേഖലയിലെ മറ്റൊരു മുന്നേറ്റമായി മാറുകയാണ്. സൗകര്യങ്ങളും സേവനങ്ങളും നിരന്തരം നവീകരിച്ച് യാത്രക്കാരുടെ താല്പര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകി കെഎസ്ആർടിസി യാത്ര തുടരുകയാണ്.

TAGS: KLSRTC, CHICKING, K B GANESH KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.