കോഴിക്കോട്: കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റായി ഡി സുധീഷിനെയും (ആലപ്പുഴ) ജനറൽ സെക്രട്ടറിയായി ടി.കെ.എ ഷാഫിയെയും (മലപ്പുറം) 34ാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. എ.കെ. ബീനയാണ് (കണ്ണൂർ) ട്രഷറർ. അഞ്ച് വൈസ് പ്രസിഡന്റുമാരെയും അഞ്ച് സെക്രട്ടറിമാരെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: എം.എ അരുൺകുമാർ പാലക്കാട്, കെ.സി മഹേഷ് കണ്ണൂർ, എം .എസ്. പ്രശാന്ത് തിരുവനന്തപുരം, ആർ.കെ. ബിനു മലപ്പുറം, പി.എസ്. സ്മിജ കോഴിക്കോട്.
സെക്രട്ടറിമാർ: കെ.രാഘവൻ കാസർകോട്, എ.നജീബ് തിരുവനന്തപുരം, എം.കെ. നൗഷാദലി പാലക്കാട്, പി.ജെ. ബിനേഷ് വയനാട്, എസ്. സബിത കൊല്ലം. എക്സിക്യൂട്ടീവ് കമ്മിറ്റി: സുജു മേരി, സിജോവ് സത്യൻ(തിരുവനന്തപുരം), ജി.കെ. ഹരികുമാർ (കൊല്ലം), സി. ബിന്ദു (പത്തനംതിട്ട), വി. അനിത (ആലപ്പുഴ), കെ.വി. അനീഷ്ലാൽ, കെ.ജെ. പ്രസാദ് (കോട്ടയം), എ.എം. ഷാജഹാൻ, എം. രമേശ് (ഇടുക്കി), ഏലിയാസ് മാത്യു(എറണാകുളം), പി.സി. സിജി (ത്രൃശൂർ), എം.ആർ. മഹേഷ് കുമാർ (പാലക്കാട്), സി.ഷക്കീല, സി.ടി. ശ്രീജ(മലപ്പുറം), വി.പി. രാജീവൻ, കെ. ഷാജിമ (കോഴിക്കോട്) കെ.സി. സുധീർ (കണ്ണൂർ) കെ.ഹരിദാസ് (കാസർകോട്). ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അടക്കം 82 അംഗങ്ങളടങ്ങിയതാണ് സംസ്ഥാന കമ്മിറ്റി. ഓഡിറ്റർമാരായി സന്തോഷ് കുമാർ (കൊല്ലം), പി.ടി. ഷാജി (കോഴിക്കോട്) എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |