ആഗസ്റ്റ് 22 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.എ/ബി.എസ്സി/ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ ബി.എസ്ഡബ്ല്യൂ പരീക്ഷകൾ സെപ്തംബർ 26ലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്സി കെമിസ്ട്രി കോർ ആൻഡ് കോംപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ
www.keralauniversity.ac.inൽ
മൂന്നാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ ഡിസാസ്റ്റർ മാനേജ്മെന്റ് (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബികോം (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷയുടെ പ്രാക്ടിക്കൽ 19 നും എട്ടാം സെമസ്റ്റർ ബി.കോം (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷയുടെ പ്രോജക്ട് വൈവവോസി 18 നും നടത്തും.
കണ്ണൂർ സർവകലാശാല വാർത്തകൾ
പരീക്ഷാ വിജ്ഞാപനം
പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.എ/ എം.എസ്സി / എം.സി.എ/ എം.എൽ.ഐ.എസ്സി/ എൽ എൽ.എം/ എം.ബി.എ/ എം.പി.ഇ.എസ് (സി.ബി.സി.എസ്.എസ് റഗുലർ 2024 അഡ്മിഷൻ/ സപ്ലിമെന്ററി 2023, 2022 അഡ്മിഷൻ) നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്തംബർ 24 മുതൽ 30 വരെയും പിഴയോടെ ഒക്ടോബർ നാല് വരെയും അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബി.ബി.എ, ബി.എ ഇക്കണോമിക്സ്, ബി.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ സെപ്തംബർ 18,19 തീയതികളിൽ നടത്തും.
ടൈം ടേബിൾ
പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ വെബ്സൈറ്റിൽ.
എം.ടെക് ബയോമെഡിക്കൽ എൻജിനിയറിംഗ്
തിരുവനന്തപുരം ശ്രീചിത്രയിൽ രണ്ടു വർഷത്തെ എം.ടെക് ബയോമെഡിക്കൽ എൻജിനിയറിംഗ് കോഴ്സിന് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബറിൽ കോഴ്സ് ആരംഭിക്കും. യോഗ്യത: ബയോടെക്നോളജി/ ബയോമെഡിക്കൽ/ കെമിക്കൽ/ കമ്പ്യൂട്ടർ/ ഐ.ടി/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ ബ്രാഞ്ചുകളിൽ 6.5 സി.ജി.പി.എയിൽ കുറയാതെ ബി.ഇ/ ബി.ടെക്. അല്ലെങ്കിൽ എം.എസ്സിയും (ബയോഫിസിക്സ്/ ബയോകെമിസ്ട്രി/ ബയോടെക്നോളജി/ കെമിസ്ട്രി/ ഇലക്ട്രോണിക്സ്/ ഫിസിക്സ്) ഗേറ്റ് സ്കോറും.
ആകെ ഒമ്പത് സീറ്റുകളിലാണ് പ്രവേശനം. കോഴ്സ് ഫീ 122000. അപേക്ഷാ ഫീസ് 1500 രൂപ.
വെബ്സൈറ്റ്: https://www.sctimst.ac.in/
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |