
തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പി.എൻ.ജി) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ എൽ.പി.ജി കണക്ഷനുകൾ 15 ദിവസത്തിനകം സറണ്ടർ ചെയ്യണമെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ രാജ്യവ്യാപകമായി എൽ.പി.ജി വിതരണത്തിന് നിയന്ത്രണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ മാർച്ച് 14ലെ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് (S.O. 1333(E)) പുതിയ നിർദേശം.
പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം ലഭ്യമായിട്ടുള്ളവർ പുതിയ എൽ.പി.ജി കണക്ഷൻ എടുക്കാനോ, നിലവിലുള്ള സിലിണ്ടറുകൾ റീഫിൽ ചെയ്യാനോ പാടില്ല. കണക്ഷൻ സറണ്ടർ ചെയ്യുന്നതിനായി//mypngd.in എന്ന വെബ് പോർട്ടൽ ഉപയോഗിക്കുകയോ ബന്ധപ്പെട്ട എൽ.പി.ജി വിതരണ സ്ഥാപനത്തെ നേരിട്ട് അറിയിക്കുകയോ ചെയ്യാമെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |