
ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും പാമ്പുകടിയേറ്റ് മരണം. കുട്ടനാട് വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിരയാണ് (65) മരിച്ചത്. ഇന്നലെ വൈകിട്ട് 5ഓടെ വീടിനോടു ചേർന്നുള്ള ടോയ്ലെറ്റിന് മുന്നിൽ വച്ചാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാർ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി 9.30 ഓടെ മരിക്കുകയായിരുന്നു. ആന്റിവെനം നൽകിയിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മക്കൾ: കാവ്യ, ദിവ്യ. മരുമകൻ: അനീഷ്. കായംകുളം ചേരാവള്ളി വടക്കേ തോപ്പിൽ സെലീന (42) പാമ്പുകടിയേറ്റ് മരിച്ചത് കഴിഞ്ഞ ദിവസമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |