
കൊച്ചി: തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. 26ന് നടക്കാനിരിക്കുന്ന പൂരത്തോടനുബന്ധിച്ച് ആനകളോട് ക്രൂരത കാട്ടുന്നത് തടയാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് തൃശൂർ തിരുവമ്പാടി സ്വദേശി വി.കെ. വെങ്കിടാചലത്തിന്റെ ഹർജിയിലെ ആവശ്യം. അനധികൃതമായി പ്രവർത്തിക്കുന്ന എലിഫന്റ് സ്ക്വാഡുകളെ നിയന്ത്രിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
ഹർജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉൾപ്പെട്ട അവധിക്കാലബെഞ്ച് സർക്കാരിന്റേയും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടേയുമടക്കം വിശദീകരണം തേടി. ആന എളുന്നള്ളിപ്പിന് ഹൈക്കോടതി ഡിവിഷൻബെഞ്ച് നേരത്തേ പുറപ്പെടുവിച്ചിരുന്ന മാർഗനിർദ്ദേശങ്ങൾ സുപ്രീംകോടതി സ്റ്റേചെയ്തിരിക്കുന്ന സാഹചര്യം കോടതി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |