SignIn
Kerala Kaumudi Online
Friday, 20 February 2026 10.19 PM IST

മലപ്പുറം ആതവനാട് ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു, ക്ലീനർക്കായി തിരച്ചിൽ തുടരുന്നു

Increase Font Size Decrease Font Size Print Page
accident

മലപ്പുറം: ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനി ലോറി മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മലപ്പുറം ആതവനാടാണ് സംഭവം ഉണ്ടായത്. ഭക്ഷണസാധനങ്ങൾ കൊണ്ടുപോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഡ്രൈവർ ജാഫ‌ർ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, ക്ലീനർ മുസ്തഫ ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.

ഇറക്കമിറങ്ങുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ രക്ഷപ്പെട്ട ജാഫറിനെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് സജീവമായ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ലോഡുമായി പോയ വാഹനം 30 അടി താഴ്‌ചയിലേക്കാണ് മറിഞ്ഞത്.

റോഡിൽ നിന്നും ഏറെ താഴ്ചയിലുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി പൂർണമായും മുങ്ങിപ്പോയത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. വെള്ളത്തിനടിയിലായ ലോറി ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മുസ്തഫയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അപകടസ്ഥലത്തെ ഭൂപ്രകൃതിയും ക്വാറിയിലെ വെള്ളത്തിന്റെ ആഴവും രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

TAGS: ACCIDENT, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.