SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.48 PM IST

നിയമസഭ സമിതി ശുപാർശ വേണം,​ എല്ലായിടത്തും മലയാളം മലയാള ഭാഷ വികസനവകുപ്പ് രൂപീകരിക്കണം

malayalam-language

തിരുവനന്തപുരം: സർക്കാർ ജോലിക്കായുള്ള മത്സര പരീക്ഷകളും അഭിമുഖങ്ങളും മാതൃഭാഷയിലാക്കണമെന്നും മലയാള ഭാഷയുടെ വികസനത്തിന് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പിനു കീഴിൽ മലയാള ഭാഷ വികസന വകുപ്പ് രൂപീകരിക്കണമെന്നും മാത്യു ടി. തോമസ് അദ്ധ്യക്ഷനായ നിയമസഭ സമിതി നിർദ്ദേശിച്ചു. നിയമസഭയുടെ ഔദ്യോഗിക ഭാഷാസമിതി സമർപ്പിച്ച മൂന്നാമത്തെ റിപ്പോർട്ടിലാണിത്.

പി.എസ്.സി പരീക്ഷകൾ ഇംഗ്ളീഷിലും മലയാളത്തിലും എഴുതാനാവുന്ന തരത്തിലേക്ക് പരിഷ്കരിക്കണം. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികളിലേക്ക് നടത്തുന്ന പരീക്ഷകൾ വിഷയാധിഷ്ഠിതമായിരുന്നാലും മലയാള ഭാഷയിലെ അഭിരുചി പരിശോധിക്കാൻ സംവിധാനം വേണം. മലയാളത്തെ സംബന്ധിക്കുന്ന നിശ്ചിത ശതമാനം മാർക്കിന്റെ ചോദ്യങ്ങൾ ഇതിനായി പി.എസ്.സി പരീക്ഷകളിൽ ഉൾപ്പെടുത്തണം. കേരള എൻജിനിയറിംഗ് / മെഡിക്കൽ,​ സെറ്റ്, കെ ടെറ്റ് തുടങ്ങിയ പൊതുപരീക്ഷകളുടെ ചോദ്യങ്ങൾ മലയാളത്തിൽക്കൂടി ഉൾപ്പെടുത്തണം. വാണിജ്യ, വ്യവസായ,​ ധനകാര്യ സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, ആശുപത്രികൾ, ലബോറട്ടറികൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, ഹോട്ടലുകൾ, കൗൺസലിംഗ് സെന്ററുകൾ, സേവന കേന്ദ്രങ്ങൾ, പൊതുടോയ്‌ലറ്റുകൾ എന്നിവയുടെ ഫലകങ്ങളും ബോർഡുകളും മലയാളത്തിൽ കൂടി എഴുതണം. ഇവയുടെ ലൈസൻസ് പുതുക്കുന്നതിന് ഈ വ്യവസ്ഥ നിർബന്ധമാക്കണമെന്നും സമിതി ശുപാർശ ചെയ്തു.

-ഉത്തരവുകൾ മുതൽ പരസ്യബോർഡുകൾവരെ-

 കീഴ്ക്കോടതികളിലെ വാദങ്ങൾ,​ വിസ്താരം,​ ഉത്തരവുകൾ വിധിന്യായങ്ങൾ തുടങ്ങിയവ മലയാളത്തിലാക്കണം

ദുരന്തനിവാരണം,​​​ മയക്കുമരുന്ന് തുടങ്ങിയവയ്ക്കെതിരെയുള്ള ബോധവത്കരണവുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകൾ,​ അറിയിപ്പുകൾ,​ സന്ദേശങ്ങൾ,​ പരസ്യങ്ങൾ,​ സർക്കുലറുകൾ എന്നിവ പൂർണമായും മലയാളത്തിലാക്കണം

 മലയാള സർവകലശാല, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്,​ കേരള സാഹിത്യ അക്കാ‌ഡമി എന്നിവിടങ്ങളിൽ വിവർത്തകരുടെ പാനൽ തയ്യാറാക്കി പ്രശസ്തമായ മലയാള കൃതികൾ മലയാളത്തിൽ നിന്ന് ഇംഗ്ളീഷ് അടക്കമുള്ള ഇതര ഭാഷകളിലേക്കും മറ്റ് ഭാഷയിലെ പ്രശസ്തമായവ മലയാളത്തിലേക്കും വിവർത്തനം ചെയ്യണം

 എല്ലാ സ്കൂളുകളിലും (സർക്കാർ,​ എയ്ഡഡ്,​ അൺഎയ്ഡഡ്-സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ)​ പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തിലും ദ്വിതീയ വിദ്യാഭ്യാസ ഘട്ടത്തിലും മലയാളം പഠിക്കാനുള്ള അവസരം ഉറപ്പാക്കണം.

 ഇംഗ്ളീഷിൽ നിന്ന് മലയാളത്തിലേക്കും തിരിച്ചുമുള്ള വിവർത്തനങ്ങൾ സ്കൂൾതലം മുതൽ പാഠ്യവിഷയവും മത്സരവിഷയവുമാക്കണം

 സ്‌കൂളുകളിൽ മലയാള ഭാഷാപഠനം നടക്കുന്നുണ്ടോയെന്നും യോഗ്യരായ അദ്ധ്യാപകരുടെ സേവനം ലഭ്യമാണോയെന്നും ഉറപ്പുവരുത്തണം

 സർക്കാർ ഓഫീസുകളിൽ മലയാളത്തിൽ ഫയലുകൾ കൈകാര്യം ചെയ്യുന്നതിന് അതത് വകുപ്പുകളുമായി ബന്ധപ്പെട്ട് പദകോശം ഉണ്ടാക്കണം

 ഭരണഭാഷ കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന സംശയദൂരീകരണത്തിന് മലയാള ഭാഷ പണ്ഡിതന്മാർ/വിവർത്തകർ/സാഹിത്യകാരന്മാർ/ സാംസ്കാരിക നായകന്മാർ എന്നിവരെ ഉൾപ്പെടുത്തി മലയാള ഭാഷ വികസന വകുപ്പിൽ പാനൽ രൂപീകരിക്കണം

 ​ഡൽഹി, മുംബയ്, കൊൽക്കത്ത തുടങ്ങി മലയാളികൾ ധാരാളമായി താമസിക്കുന്ന അന്യസംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ അതതു സ്ഥലത്തെ സർക്കാരുകളും സർവകലാശാലകളുമായി സഹകരിച്ച് മലയാളപഠനകേന്ദ്രം ആരംഭിക്കണം

 കെ.എസ്.എഫ്.ഇ/ കെ.എഫ്.സി,​ പൊതുമേഖലാ ബാങ്കുകൾ, ധനകാര്യ ​/വായ്‌പാ സ്ഥാപനങ്ങളിലെ ഫാറങ്ങൾ,​ വായ്പാചട്ടങ്ങൾ,​ രസീതുകൾ കരാറുകൾ എന്നിവയുടെ മലയാള പരിഭാഷ തയ്യാറാക്കണം

 ബാങ്ക് പാസ്,​ ചെക്ക് ബുക്കുകൾ,​ ജപ്തി നോട്ടീസുകൾ തുടങ്ങിയവയിൽ മലയാളം ഉൾപ്പെടുത്തുന്നതിന് ബാങ്കിംഗ് സമിതികളുമായി ചർച്ച നടത്തണം

 ​ സർക്കാർ വകുപ്പുകൾ,​ തദ്ദേശസ്ഥാപനങ്ങൾ,​ ഇതര സർക്കാർ ഏജൻസികൾ തുടങ്ങിയവ നടത്തുന്ന പദ്ധതികളുടെയും പ്രവൃത്തികളുടെയും പരസ്യങ്ങൾ ബോർഡുകൾ മലയാളത്തിൽ പ്രദർശിപ്പിക്കണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAYALAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.