തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടിൽ കല്ലിപറമ്പിൽ സുനിൽ കുമാർ (47) ആണ് മുങ്ങി മരിച്ചത്.
ഇന്ന് ഉച്ചയ്‌ക്ക് 2.30ഓടെയായിരുന്നു സംഭവം. കൂട്ടുകാരുമായി എത്തിയ സുനിൽ ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ കുഴഞ്ഞ്, വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. തുടർന്ന് നാട്ടുകാർ വടക്കാഞ്ചേരി ഫയർഫോഴ്‌സിൽ അറിയിച്ചു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തിരുവാണിക്കാവിൽ ഓട്ടോ ഡ്രൈവറാണ് സുനിൽ. മൃതദേഹം മുളകുന്നത്തുകാവ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |