ഇടുക്കി : തൊടുപുഴക്ക് സമീപം കാർ മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞടക്കം രണ്ടുപേർ മരിച്ചു. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി ആമിനാബിവി (58), നാലുമാസം പ്രായമുള്ള ചെറുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ.എസ്. ഷാമോന്റെ പിതാവും ഇളയ മകളുമാണ് അപകടത്തിൽ മരിച്ചത്.
കാറോടിച്ചിരുന്ന ഷാമോൻ, ഭാര്യ ഹസീന (29), മകൾ ഇഷ (4) എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. തൊടുപുഴ പുളിയൻമല സംസ്ഥാന പാതയിലെ മുട്ടം ശങ്കരപ്പിള്ളിയിൽ ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. വാഗമൺ സന്ദർശനത്തിന് ശേഷം മടങ്ങുകയായിരുന്നു കുടുംബം. റോഡരികിൽ നിന്നിരുന്ന മരത്തിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ തോട്ടിലേക്ക് മറിയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |