SignIn
Kerala Kaumudi Online
Friday, 26 April 2024 7.19 PM IST

ദുരൂഹത വർദ്ധിപ്പിച്ച് തോക്ക്, പിസ്റ്റൾ വാങ്ങിയത് ബീഹാറിൽ നിന്ന് ? എട്ടുദിവസം, നാലിടങ്ങളിൽ തങ്ങി

ragil

കൊച്ചി: എട്ടുദിവസത്തെ യാത്ര. നാലിടത്ത് താമസം. മാനസയുടെ കൊലയാളി​ രഗി​​ൽ സുഹൃത്തുമൊത്ത് ബീഹാറിൽ അലഞ്ഞതെന്തി​ന് എന്ന ചോദ്യത്തി​ന് ഉത്തരം തേടുകയാണ് പൊലീസ്. ഒറി​ജി​നലി​നെ വെല്ലുന്ന നാടൻ തോക്കുകൾ ലഭി​ക്കുന്ന സംസ്ഥാനമാണ് ബീഹാർ. പതി​നായി​രംരൂപ മുതൽ രണ്ടുലക്ഷം വരെയാണ് വില.

കഴിഞ്ഞ ഫെബ്രുവരിയിൽ മുങ്കർ ജില്ലയിലെ കള്ളത്തോക്ക് നിർമ്മാണശാല ബീഹാർ പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് പിടിച്ചെടുത്ത പിസ്റ്റളുകൾക്ക് രഗി​ലി​ന്റെ തോക്കുമായി സാദൃശ്യമുണ്ട്.

ബാലിസ്റ്രിക്ക് വിദഗ്ദ്ധ‌രുടെ പരിശോധനയിൽ പിസ്റ്രൾ കമ്പനി നി‌ർമ്മിതമെന്ന് കണ്ടെത്തിയതായാണ് സൂചന. 7.62 എം.എം കാലി​ബർ പിസ്റ്റളാണ് ഉപയോഗിച്ചത്. ഏഴുറൗണ്ട് വെടിയുതിർക്കാൻ സാധിക്കും. ഇതി​ൽ ഒരുതിരമാത്രമേ ബാക്കി​യുള്ളൂ. അതും തോക്കിൽ കുടുങ്ങിയ നിലയിലാണ്.

തൊട്ടടുത്തുനി​ന്ന് വെടി​യുതി​ർത്ത് ലക്ഷ്യം ഭേദി​ക്കാൻ ഒട്ടും പരി​ശീലനമി​ല്ലെങ്കി​ലും സാധി​ക്കും. എങ്കി​ലും രഗി​​ൽ തോക്കുപയോഗി​ക്കാൻ പരി​ശീലനം നടത്തി​യി​ട്ടുണ്ടാകുമെന്ന നി​ഗമനത്തി​ലാണ് പൊലീസ്.

പിസ്റ്റളുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ എറണാകുളം റൂറൽ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ മേൽനോട്ടത്തിൽ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

രഗി​​ലി​ന്റെ യാത്രകൾ

• ജൂലായ് 4 : കോതമംഗലത്ത് മാനസ താമസി​ക്കുന്ന വീടി​ന് സമീപത്തെ കടയ്ക്ക് മുകളി​ലെ മുറി​ വാടകയ്ക്കെടുത്തു.

• ജൂലായ് 7 : മാനസയുടെ പിതാവി​ന്റെ പരാതി​യി​ൽ രഗി​ലിനെ കണ്ണൂർ ഡിവൈ.എസ്.പി വിളിപ്പിച്ച് താക്കീത് ചെയ്തു.

• ജൂലായ് 12 : എറണാകുളത്ത് നിന്ന് ട്രെയി​നി​ൽ ബീഹാറിലേക്ക് പോയി​

• ജൂലായ് 26 : കോതമംഗലം നെല്ലി​ക്കുഴി​യി​ലെ വാടകമുറി​യി​ൽ മടങ്ങി​യെത്തി​.

​ ​രഗിലി​ന്റെ​ ​സ​ഹോ​ദ​ര​ന്റെ​ ​വെ​ളി​പ്പെ​ടു​ത്തൽ

മാ​ന​സ​യെ​ ​പ​രി​ച​യ​പ്പെ​ട്ട​ത് ​മ​റ്റൊ​രു​ ​പ്ര​ണ​യം​ ​ത​ക​ർ​ന്ന​ ​ശേ​ഷം
ത​ല​ശ്ശേ​രി​:​ ​മാ​ന​സ​യെ​ ​ര​ഗി​ൽ​ ​പ​രി​ച​യ​പ്പെ​ട്ട​ത് ​മ​റ്റൊ​രു​ ​പ്ര​ണ​യം​ ​ത​ക​ർ​ന്ന​ ​ശേ​ഷ​മാ​ണെ​ന്ന് ​സ​ഹോ​ദ​ര​ൻ​ ​രാ​ഹു​ൽ​ ​പ​റ​ഞ്ഞു.​ ​പൊ​ലീ​സ് ​താ​ക്കീ​ത് ​ചെ​യ്ത​ ​ശേ​ഷ​വും​ ​ബ​ന്ധം​ ​വി​ടാ​ൻ​ ​ര​ഗി​ൽ​ ​ത​യ്യാ​റാ​യി​രു​ന്നി​ല്ല.​ ​മാ​ന​സ​ ​ത​ള്ളി​പ്പ​റ​ഞ്ഞ​ത് ​ര​ഖിലി​നെ​ ​ത​ള​ർ​ത്തി.​ ​ക​ഴി​ഞ്ഞ​ ​കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി​ ​ആ​രോ​ടും​ ​സം​സാ​രി​ക്കാ​റി​ല്ലാ​യി​രു​ന്നു​വെ​ന്നും​ ​സ​ഹോ​ദ​ര​ൻ​ ​പ​റ​ഞ്ഞു.
ജീ​വി​തം​ ​ത​ക​ർ​ന്നെ​ന്ന് ​ത​നി​ക്ക് ​ര​ഗി​ൽ​ ​മെ​സേ​ജ് ​അ​യ​ച്ചി​രു​ന്നു.​ ​വി​ദേ​ശ​ത്ത് ​പോ​യി​ ​പ​ണ​മു​ണ്ടാ​ക്കി​യാ​ൽ​ ​ബ​ന്ധം​ ​തു​ട​രാ​നാ​കു​മെ​ന്നാ​യി​രു​ന്നു​ ​ര​ഗി​ലി​ന്റെ​ ​പ്ര​തീ​ക്ഷ.​ ​അ​തേ​സ​മ​യം,​ ​മാ​ന​സ​യു​മാ​യു​ള്ള​ ​സൗ​ഹൃ​ദം​ ​ത​ക​ർ​ന്ന​തി​ൽ​ ​മാ​ന​സി​ക​ ​പ്ര​യാ​സ​ങ്ങ​ൾ​ ​ഇ​ല്ലെ​ന്ന് ​കു​ടും​ബ​ത്തെ​ ​ധ​രി​പ്പി​ക്കാ​ൻ​ ​ര​ഗി​ൽ​ ​ശ്ര​മി​ച്ചി​രു​ന്ന​താ​യാ​ണ് ​വി​വ​രം.​ ​മ​റ്റൊ​രു​ ​വി​വാ​ഹ​ത്തി​ന് ​ത​യ്യാ​റാ​ണെ​ന്നും​ ​കു​ടും​ബ​ത്തെ​ ​അ​റി​യി​ച്ചി​രു​ന്നു.
അ​മ്മ​യും​ ​മാ​ന​സി​ക​സ​മ്മ​ർ​ദ്ദ​ത്തിൽ
കു​റ​ച്ച് ​ദി​വ​സ​മാ​യി​ ​രഗി​ലി​ന്റെ​ ​അ​മ്മ​യും​ ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ​അ​യ​ൽ​വാ​സി​ ​പ​റ​ഞ്ഞു.​ ​ക​ല്യാ​ണം​ ​ആ​ലോ​ചി​ക്കു​ന്ന​താ​യും​ ​ഇ​തി​നാ​യി​ ​ഓ​ൺ​ലൈ​ൻ​ ​മാ​ര്യേ​ജ് ​സൈ​റ്റു​ക​ളി​ൽ​ ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​താ​യും​ ​അ​മ്മ​ ​പ​റ​ഞ്ഞി​രു​ന്നു.​
​ജോ​ലി​ക്കാ​യി​ ​ഗ​ൾ​ഫി​ൽ​ ​പോ​കാ​നും​ ​ശ്ര​മം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ടി​ക്ക​റ്റ് ​റെ​ഡി​യാ​യി​രു​ന്നെ​ങ്കി​ലും​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യി​ൽ​ ​ന​ട​ന്നി​ല്ല.​ ​പി​ന്നീ​ട് ​കോ​യ​മ്പ​ത്തൂ​ർ​ ​വ​ഴി​ ​പോ​കാ​നും​ ​ശ്ര​മം​ ​ന​ട​ത്തി.
ര​ഗിൽ​ ​കോ​ത​മം​ഗ​ല​ത്താ​ണെ​ന്ന​ ​വി​വ​ര​വും​ ​കു​ടും​ബ​ത്തി​ന് ​അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​കൊ​ച്ചി​യി​ൽ​ ​ഇ​ന്റീ​രി​യ​ർ​ ​ഡി​സൈ​നിം​ഗ് ​വ​ർ​ക്കു​ണ്ടെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​ക​ണ്ണൂ​രി​ൽ​ ​നി​ന്ന് ​പോ​യ​ത്.

മാ​ന​സ​യു​മാ​യി​ ​ര​ഗി​ൽ​ ​സം​സാ​രി​ച്ചു

ത​ല​ശ്ശേ​രി​:​ ​കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് ​മു​മ്പു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ര​ഗി​ൽ​ ​നാ​ലു​ ​ത​വ​ണ​ ​മാ​ന​സ​യോ​ട് ​സം​സാ​രി​ച്ചു​വെ​ന്നാ​ണ് ​ര​ഗി​ലി​ന്റെ​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​പ​റ​യു​ന്ന​ത്.​ ​മാ​ന​സ​ ​അ​വ​ഗ​ണി​ച്ച​തോ​ടെ​ ​ര​ഗി​ലി​ന് ​പ​ക​യാ​യി.​ ​ര​ഗി​ലി​ന് ​കൗ​ൺ​സ​ലിം​ഗ് ​ന​ൽ​ക​ണ​മെ​ന്ന് ​കു​ടും​ബ​ത്തെ​ ​അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​പ​റ​ഞ്ഞു.
പ​ഠി​ച്ച​ ​സ്ഥ​ല​മാ​യ​ ​ബം​ഗ​ളൂ​രു​വി​ൽ​ ​ര​ഗി​ലി​ന് ​ബ​ന്ധ​ങ്ങ​ളു​ണ്ട്.​ ​ഇ​ന്റീ​രി​യ​ർ​ ​ഡി​സൈ​നിം​ഗി​നു​ള്ള​ ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങി​ക്കു​ന്ന​തും​ ​അ​വി​ടെ​ ​നി​ന്നാ​ണ്.​ ​എ​ന്നാ​ൽ,​ ​തോ​ക്ക് ​എ​വി​ടെ​ ​നി​ന്ന് ​കി​ട്ടി​യെ​ന്ന് ​ത​ങ്ങ​ൾ​ക്ക​റി​യി​ല്ലെ​ന്ന് ​സു​ഹൃ​ത്തു​ക്ക​ൾ​ ​പ​റ​ഞ്ഞു.

മാ​താ​പി​​​താ​ക്ക​ളു​ടെ​ ​മൊ​ഴി​​​യെ​ടു​ത്തു
ക​ണ്ണൂ​ർ​:​ ​കേ​സ് ​അ​ന്വേ​ഷി​ക്കു​ന്ന​ ​കോ​ത​മം​ഗ​ലം​ ​എ​സ്.​ഐ​ ​മാ​ർ​ട്ടി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​നാ​ലം​ഗ​ ​സം​ഘം​ ​ഇ​ന്ന​ലെ​ ​ര​ഗി​​​ലി​​​ന്റെ​ ​മാ​താ​പി​താ​ക്ക​ളാ​യ​ ​ര​ഘൂ​ത്ത​മ​ന്റെ​യും​ ​ര​ജി​ത​യു​ടെ​യും​ ​സ​ഹോ​ദ​ര​ൻ​ ​രാ​ഹു​ലി​ന്റെ​യും​ ​മൊ​ഴി​യെ​ടു​ത്തു.
മാ​ന​സ​യു​ടെ​യും​ ​ര​ഗി​​​ലി​​​ന്റെ​യും​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു​ ​ശേ​ഷം​ ​ഇ​ന്ന​ലെ​ ​രാ​ത്രി​യോ​ടെ​ ​നാ​ട്ടി​ലെ​ത്തി​ച്ചു.​ ​മാ​ന​സ​യു​ടെ​ ​മൃ​ത​ദേ​ഹം​ ​ഇ​ന്ന് ​പ​യ്യാ​മ്പ​ല​ത്തും​ ​ര​ഗി​​​ലി​ന്റെ​ ​മൃ​ത​ദേ​ഹം​ ​രാ​വി​ലെ​ ​പി​ണ​റാ​യി​ ​പ​ന്ത​ക്ക​പ്പാ​റ​ ​ശ്മ​ശാ​ന​ത്തി​ലും​ ​സം​സ്ക​രി​ക്കും.
കൊ​ല​ക്കു​പ​യോ​ഗി​ച്ച​ ​തോ​ക്ക് ​​​ ​എ​വി​ടെ​ ​നി​ന്ന്​​ ​ല​ഭി​ച്ചെ​ന്ന​ത് ​കൂ​ടാ​തെ​ ​മ​റ്റാ​രു​ടെ​യെ​ങ്കി​ലും​ ​സ​ഹാ​യം​ ​ര​ഗി​​​ലി​​​ന് ​ല​ഭി​ച്ചി​ച്ചി​ട്ടു​ണ്ടോ​ ​എ​ന്ന​തും​ ​അ​ന്വേ​ഷ​ണ​ ​പ​രി​ധി​യി​യു​ണ്ട്​.​ ഇ​യാ​ളു​ടെ​ ​ബി​സി​ന​സ്സ്​​ ​പാ​ർ​ട്ട്​​ണ​ർ​ ​ആ​ദി​ത്യ​നോ​ടും​ ​കാ​ര്യ​ങ്ങ​ൾ​ ​ചോ​ദി​ച്ച​റി​ഞ്ഞു.​ ​അ​വ​സാ​ന​മാ​യി​ ​ര​ഗി​​​ലു​മാ​യി​ ​ഫോ​ണി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ത്​​ ​മൂ​ന്ന്​​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യാ​ണ്​.​ ​ഇ​വ​രി​ൽ​ ​ര​ണ്ട്​​ ​പേ​രു​ടെ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANASA, MURDERCASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.