തിരുവനന്തപുരം: മലയോര പട്ടയ ഭൂമിയിലെ നിർമ്മാണത്തിനുണ്ടായിരുന്ന വിലക്ക് നീക്കിയതായുള്ള മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും അവകാശവാദം പറഞ്ഞു കബളിപ്പിക്കലാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. 2024 ജൂൺ വരെയുള്ള നിർമ്മാണങ്ങൾ ക്രമീകരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനു ശേഷമുള്ള നിർമ്മാണങ്ങളെ കുറിച്ചോ ഇനിയുമുള്ള നിർമ്മാണങ്ങൾക്ക് അനുമതി നൽകുന്നതിനെ കുറിച്ചോ പറയുന്നില്ല.
ഇടുക്കിയിലേതടക്കം മലയോര മേഖലയിലെ പട്ടയ ഭൂമിയിൽ റവന്യു അധികൃതരുടെ എൻ.ഒ.സി ഇല്ലാതെ ഒരു നിർമ്മാണവും നടത്താൻ അനുമതി നൽകിയിരുന്നില്ല. പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷമാണ് അത്തരമൊരു നിയന്ത്രണം കൊണ്ടുവന്നത്. ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്തതിന്റെ പേരിൽ നിയന്ത്രണങ്ങൾ ഇല്ലാതാക്കിയതായി പറയുന്ന ഈ ചട്ടഭേദഗതി 2024 ജൂണിന് ശേഷമുള്ള നിർമ്മാണങ്ങൾക്ക് യഥാർത്ഥത്തിൽ വിലക്ക് ഏർപ്പെടുത്തുകയാണ് ചെയ്യുന്നത്.നിർമ്മാണങ്ങൾ ക്രമീകരിക്കുന്നതിന്റെ പേരിൽ പ്രത്യേകം ഫീസ് വാങ്ങുന്നത് ഇരട്ടി നികുതി വാങ്ങുന്നതിന് തുല്യമാണ്. അത് അംഗീകരിക്കാനാവില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |