തിരുവനന്തപുരം: മരണപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികൾക്ക് അഖിലേന്ത്യാ തലത്തിൽ സംവരണം ചെയ്തിട്ടുള്ള അഞ്ച് എം.ബി.ബി.എസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശനത്തിന് അർഹതയുള്ള വിദ്യാർത്ഥികൾ, കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള രീതിയിൽ രേഖകൾ സഹിതം ഡി.എച്ച്.എസ് / ഡി.എം.ഇ ഓഫീസിൽ 10നകം അപേക്ഷ നൽകണം.
കുസാറ്റ് ക്യാറ്റ്: തീയതി നീട്ടി
കൊച്ചി: കൊച്ചി സർവകലാശാലയുടെ 2022-23 അദ്ധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മാർച്ച് 25 വരെ നീട്ടി. 100 രൂപ പിഴയോടെ മാർച്ച് 31 വരെ അപേക്ഷിക്കാം. എം.ടെക് കോഴ്സിന് ഏപ്രിൽ 21 വരെ പിഴയില്ലാതെയും പിഴയോടുകൂടി ഏപ്രിൽ 30 വരെയും അപേക്ഷിക്കാം. പി.എച്ച്.ഡി, ഡിപ്ലോമ കോഴ്സുകൾക്ക് ഏപ്രിൽ 30 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് www.admissions.cusat.ac.in, ഫോൺ - 0484 2577100.
ജെ.ഡി.സി പരീക്ഷ ഏപ്രിൽ 18ന്
തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി കോഴ്സിന്റെ ഫൈനൽ പരീക്ഷ ഏപ്രിൽ 18ന് തുടങ്ങും. ഏപ്രിൽ 18 നും മേയ് 4നുമിടയിൽ എട്ട് ദിവസമാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാ ഫീസ് മാർച്ച് 16 മുതൽ 23 വരെ പിഴയില്ലാതെയും 24 മുതൽ 26 വരെ 50 രൂപ പിഴയോടെയും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് സഹകരണ പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.
എഴുത്തുപരീക്ഷ12 ന്
തൃശൂർ: ഔഷധിയിലെ ജനറൽ വർക്കർ ഗ്രേഡ് 3 തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷ 12 ന് നടക്കും. തൃശൂരിലെ സെന്റ് തോമസ് കോളേജ്, കേരള വർമ്മ കോളേജ്, സി.എം.എസ് ഹൈസ്കൂൾ എന്നീ 3 പരീക്ഷാ കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 10.30 മുതൽ 12.00 വരെയാണ് പരീക്ഷാസമയം. ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്തിന് അരമണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്കുള്ള ഹാൾടിക്കറ്റുകൾ തപാൽ മാർഗം അയച്ചിട്ടുണ്ട്. മാർച്ച് 5ന് മുമ്പ് ഹാൾടിക്കറ്റ് ലഭിക്കാത്തവർ 0487 2459800, 2459860, 2459858, 2459831, 2459825 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
സ്കോളർഷിപ്പിന് അപേക്ഷ 7വരെ
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയിൽ മാർച്ച് 7വരെ www.dcescholarship.kerala.gov.in വെബ്സൈറ്റിൽ അപേക്ഷിക്കാം. സംസ്ഥാനത്തെ കോളേജുകളിൽ 2020-21 വർഷം റഗുലർ ഡിഗ്രി അല്ലെങ്കിൽ തത്തുല്യപഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. 75 ശതമാനത്തിൽ അധികം മാർക്ക് ഉണ്ടാവണം. ബിരുദപരീക്ഷയിലെ ആകെ സ്കോർ നോക്കിയാകും തിരഞ്ഞെടുപ്പ്. വാർഷികവരുമാനം രണ്ടര ലക്ഷത്തിൽ താഴെയാവണം. അപേക്ഷകർ ഡിഗ്രി സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഏറ്റവും പുതിയ വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യണം. ഫോൺ- 9746969210, 8075749705, 6238059615, ഇ-മെയിൽ- cmscholarshipdce@gmail.com
ആരോഗ്യ സർവകലാശാല പരീക്ഷാഫലം
നാലാം വർഷ ബി.എസ് സി.എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 11നകം അപേക്ഷിക്കണം.
ഫസ്റ്റ് ബി.എച്ച്.എം.എസ് ഡിഗ്രി റഗുലർ/സപ്ലിമെന്ററി (2015 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ ബി.എസ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2016, 2012, 2010 (പാർട്ട്1 ആൻഡ് 2)സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ബി.എസ് സി എം.എൽ.ടി ഡിഗ്രി റഗുലർ/സപ്ലിമെന്ററി (2010, 2012, 2015 ആൻഡ് 2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സാങ്കേതിക സർവകലാശാല ബിടെക് ഓണേഴ്സ്
ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ബിടെക് ആറാം സെമസ്റ്റർ ഓണേഴ്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു . ഫലങ്ങൾ വെബ്സൈറ്റിലും ലോഗിനിലും ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പകർപ്പിനും പുനർമൂല്യനിർണ്ണയത്തിനും ഓൺലൈൻ വഴിയോ കോളേജിലോ 10 വരെ അപേക്ഷിക്കാം.
ബി ആർക് (റെഗുലർ,സപ്ലിമെന്ററി) നാലാം സെമസ്റ്റർ ആർക്കിടെക്ച്ചറൽ ഡിസൈൻ പരീക്ഷയുടെയും രണ്ടാം സെമസ്റ്റർ ബി ഡെസ് (റെഗുലർ) ഡിസൈൻ സ്റ്റുഡിയോ 2-ന്റെയും ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലങ്ങൾ വെബ്സൈറ്റിലും ലോഗിനിലും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |