തിരുവനന്തപുരം:ഹരിത ഉൗർജ്ജമിഷന്റെ ഭാഗമായി അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് 3000 മെഗാവാട്ട് സൗരോർജ്ജ വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി ബോർഡ് സംഘടിപ്പിച്ച ഹരിതോർജ്ജ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ ഡോ. ബി.അശോക്, ഊർജ്ജ വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിൻഹ, അനെർട്ട് ഡയറക്ടർ നരേന്ദ്രനാഥ് വേളൂരി തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |