കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഹോസ്റ്റലിൽ നിന്ന് കാണാതായെന്ന് പരാതി. പറവൂർ വാണിയക്കാട് പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ചിരുന്ന മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്. ഇന്ന് രാവിലെയാണ് പെൺകുട്ടികളെ കാണാനില്ലെന്ന വിവരം അധികൃതർ അറിഞ്ഞത്. തുടർന്ന് പരാതി നൽകുകയായിരുന്നു. കുട്ടികൾക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്. ബസ് സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |