തിരുവനന്തപുരം: ജിദ്ദയിലെ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായ കിരൺ സുരേന്ദ്രനെ(38) രണ്ട് ദിവസമായി കാൺമാനില്ല. 2482088602 ആണ് ഇഖാമ നമ്പർ. തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം അരുൺനിവാസിൽ സുരേന്ദ്രൻ-ലതിക ദമ്പതികളുടെ മകനാണ്. വെളളിയാഴ്ച രാത്രി നാട്ടിലുള്ള ഭാര്യ ആശാപ്രകാശുമായി മൊബൈലിൽ സംസാരിച്ചിരുന്നു. കിരൺ ഉപയോഗിച്ചിരുന്ന വാഹനവും മൊബൈലും അൽക്കുംറയിലെ ഗർണിയയിൽ ഉപേക്ഷിച്ച നിലയിലാണ്. താമസിച്ചിരുന്ന മുറി പൂട്ടിയിട്ടിരിക്കുകയാണ്. കിരണിന്റെ സഹോദരൻ അരുൺ റിയാദിൽ നിന്ന് ജിദ്ദയിൽ എത്തിയിട്ടുണ്ട്. വിവരം ലഭിക്കുന്നവർ 0556107997, 0503100968 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്. നോർക്ക സി.ഇ.ഒയ്ക്കും വെളളറട പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |