
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ (26 -10 -2025) 140.10 അടിയായി ഉയർന്നതായി റിപ്പോർട്ട്. ഇതോടെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് കേരളത്തിന് മുന്നറിയിപ്പ് നൽകി. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 1200 ഘനയടിയായി വർദ്ധിപ്പിക്കുയും ചെയ്തു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 142 അടിയാണ്. മഴ കുറഞ്ഞതിനാൽ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്.
136 അടിയായി നിന്നിരുന്ന ജല നിരപ്പാണ് രണ്ട് ദിവസം കൊണ്ട് 140ൽ എത്തിയത്. 142ൽ എത്തിയാൽ ഷട്ടറുകൾ തുറന്ന് വിടേണ്ടിവരും. തമിഴ്‌നാട് വൈഗൈ അണക്കെട്ടിന്റെ സംരക്ഷണ ശേഷി 171 അടിയാണെങ്കിലും നിലവിൽ 161 അടി ജലമാണ് ഉള്ളത്. പത്ത് അടിയോളം ജലം തമിഴ്നാടിന് മുല്ലപ്പെരിയാറിൽ നിന്നു കൊണ്ടുപോകാം എന്നിരിക്കെ അതിന് തമിഴ്നാട് തയ്യാറാകുന്നില്ല. കോടതിവിധിയുടെ പശ്ചാത്തലത്തിൽ 142 എന്ന ജലനിരപ്പ് നിലനിർത്താനാണ് തമിഴ്നാടിന്റെ നീക്കം. ജലനിരപ്പ് 140 അടി ആയതോടെ ഇന്നലെ ആറ് മണിയോടെയാണ് തേനി ഭരണകൂടം ആദ്യ മുന്നറിയിപ്പ് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |