മലപ്പുറം/മുട്ടം: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ സഹായിയും റിട്ട. എസ്.ഐയുമായ വയനാട് കോളേരി ശിവഗംഗ വീട്ടിൽ സുന്ദരൻ സുകുമാരൻ (60) മുട്ടം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. കേസിൽ പതിനൊന്നാം പ്രതിയാണ്. നേരത്തെ ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഷൈബിന്റെ വിദേശത്തുള്ള ബിസിനസിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ഇയാളാണ്. കേസിൽ രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |