SignIn
Kerala Kaumudi Online
Saturday, 19 September 2026 8.17 PM IST

സുഭദ്ര കൊലക്കേസ്; കൂടുതൽ പേർക്ക് പങ്ക്? മാത്യൂവിന്റെ ബന്ധുവിനെ ചോദ്യം ചെയ്ത് പൊലീസ്

READ ENGLISH VERSION
subhadra

ആലപ്പുഴ: സുഭദ്ര കൊലപാതകക്കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് സംശയം. കേസിൽ അറസ്റ്റിലായ പ്രതി മാത്യൂവിന്റെ ബന്ധുവായ റെെനോൾഡിനെ ചോദ്യം ചെയ്യുകയാണ് പൊലീസ്. കൊലപാതകത്തിന് റെെനോൾഡ് സഹായം ചെയ്‌തെന്നാണ് പൊലീസിന്റെ സംശയം. കൊല്ലപ്പെട്ട സുഭദ്രയ്ക്ക് ലഹരി നൽകിയിരുന്നതായി പൊലീസ് സംശയിക്കുന്നു. മാത്യൂവിനും ശർമ്മിളയ്ക്കും ലഹരി എത്തിച്ചത് റെെനോൾഡ് ആണെന്നാണ് പൊലീസ് പറയുന്നത്.

ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്ര‌യെ കൊന്ന് കുഴിച്ചുമൂടിയത് അതിക്രൂര മർദ്ദനത്തിന് ശേഷമാണെന്നാണ് പൊലീസ് കണ്ടെത്തൽ. 73കാരി സുഭദ്ര‌യുടെ നെഞ്ചിൽ ചവിട്ടി എന്നും കഴുത്ത് ഞരിച്ചെന്നും പ്രതികളായ മാത്യൂവും ശർമിളയും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇന്നലെ കർണാടക മണിപ്പാലിൽ നിന്ന് പിടിയിലായ പ്രതികളെ ഇന്ന് രാവിലെയാണ് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

വിശദമായ ചോദ്യം ചെയ്യലിൽ സാമ്പത്തിക നേട്ടത്തിനായാണ് സുഭദ്ര‌യെ കൊന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി. ഏഴാം തീയതി മേസ്തിരിയെ വിളിച്ച് വരുത്തി വീടിന് പുറകിൽ കുഴി എടുത്ത ശേഷം അന്ന് വെെകുന്നേരം തന്നെ കൊലപാതകം നടത്തിയെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ഉഡുപ്പിയിൽ നിന്ന് എട്ട് കിലോ മീറ്റർ അകലെയുള്ള മണിപ്പാലിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രമദ്ധ്യേയാണ് പ്രതികൾ അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഉഡുപ്പി സ്വദേശിയായ ശർമ്മിള പോകാൻ സാദ്ധ്യതയുള്ള സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരുടെ വിവരങ്ങൾ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SUBHADRAMURDERCASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY