SignIn
Kerala Kaumudi Online
Friday, 26 April 2024 7.50 PM IST

മുസ്ലിംലീഗ്: സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റ്, പി.എം.എ. സലാം ജനറൽ സെക്രട്ടറി

muslim-league

കോഴിക്കോട് : മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ജനറൽ സെക്രട്ടറിയായി പി.എം.എ. സലാമിനെയും വീണ്ടും തിരഞ്ഞെടുത്തു. സി.ടി. അഹമ്മദലിയാണ് ട്രഷറർ. കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് 24 അംഗ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ഭരണഘടനാ ഭേദഗതി പ്രകാരം രൂപീകരിച്ച സെക്രട്ടേറിയറ്റിൽ 37 പേരും സ്ഥിരം ക്ഷണിതാക്കളായി ഏഴുപേരുമുണ്ട്. പോഷക സംഘടനാ ഭാരവാഹികളെ സ്ഥിരം ക്ഷണിതാക്കളായി ഉൾപ്പെടുത്തി. ദളിത് സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ യു.സി. രാമനെ സെക്രട്ടറിയാക്കി. സി.പി.എം വിട്ട് ലീഗിലെത്തിയ സി.എം. ശ്യാംസുന്ദറിനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി.

ജനറൽ സെക്രട്ടറിയായിരുന്ന കെ.പി.എ മജീദ് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പി.എം.എ. സലാം ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചു വരികയായിരുന്നു. സി.ടി. അഹമ്മദലി ട്രഷറർ സ്ഥാനത്ത് രണ്ടാംതവണയാണ്.

മറ്റു ഭാരവാഹികൾ: വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.സി. മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, സി.എ.എം.എ. കരിം, സി.എച്ച്. റഷീദ്, ടി.എം. സലീം, സി.പി. ബാവ ഹാജി, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുള്ള, സി.പി. സൈതലവി (വൈസ് പ്രസിഡന്റുമാർ)

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ.എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, സി.പി. ചെറിയ മുഹമ്മദ്, സി. മമ്മൂട്ടി, പി.എം. സാദിഖലി, പാറയ്ക്കൽ അബ്ദുള്ള, യു.സി. രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം (സെക്രട്ടറിമാർ).

സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽവഹാബ്, അബ്ദുസമദ്‌ സമദാനി, കെ.പി.എ. മജീദ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, എം.കെ.മുനീർ, മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ.കെ ബാവ, കുട്ടി അഹമ്മദ്കുട്ടി, പി.കെ അബ്ദുറബ്ബ്, ടി.എ.അഹമ്മദ് കബീർ, എം.എ.മുഹമ്മദ് ജമാൽ, കെ.ഇ.അബ്ദുറഹിമാൻ, എൻ.എ.നെല്ലിക്കുന്ന്, പി.കെ. ബഷീർ, മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല, അഡ്വ.എം.ഉമ്മർ, സി. ശ്യാംസുന്ദർ, പി.എം.എ. സലാം, ആബിദ് ഹുസൈൻ തങ്ങൾ, എം.സി.മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, അബ്ദുറഹിമാൻ രണ്ടത്താണി, എൻ.ഷംസുദ്ദീൻ, കെ.എം. ഷാജി, സി.എച്ച്.റഷീദ്, ടി.എം. സലീം, സി.പി. ചെറിയ മുഹമ്മദ്, എം.സി. വടകര, പി.എം. സാദിഖലി, സി. മമ്മുട്ടി , കെ എൻ. എ ഖാദർ, കളത്തിൽ അബ്ദുള്ള, വി.കെ.പി ഹമീദലി (സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ),

അഹമ്മദ്കുട്ടി ഉണ്ണിക്കുളം, അഡ്വ.റഹ്മത്തുളള, സുഹറ മമ്പാട്, അഡ്വ.കുൽസു, അഡ്വ നൂർബീന റഷീദ്, പി.കെ. ഫിറോസ്, പി.കെ.നവാസ് (സ്ഥിരം ക്ഷണിതാക്കൾ).

വലിയ പാർട്ടികൾക്ക് മാതൃക:

സാദിഖലി ശിഹാബ് തങ്ങൾ

വെല്ലുവിളികൾ നിറഞ്ഞ കാലത്തിലൂടെയാണ് കടന്നുപോയതെങ്കിലും വലിയ പാർട്ടികൾക്ക് പോലും മാതൃകയാവാൻ മുസ്ലിം ലീഗിന് സാധിച്ചെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രാഷ്ട്രീയ പാർട്ടികളും വർഗീയ ഫാസിസത്തിനെതിരെ ഉണർന്നിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐക്യകണ്ഠേനയാണ് സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മാദ്ധ്യമങ്ങളോട് പറഞ്ഞു. സെക്രട്ടേറിയറ്റിൽ വനിതകളെ ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ആർ.എസ്.എസുമായി ലീഗ് എം.എൽ.എ ചർച്ച നടത്തിയെന്ന വാർത്ത ശ്രദ്ധയിൽ പെട്ടിട്ടില്ല. ആർ.എസ്.എസിനോടുള്ള നിലപാടിൽ മാറ്റമില്ല. എം.വി.ഗോവിന്ദന്റെ യാത്ര തുടങ്ങിയതു മുതൽ നിരവധി ആളുകൾ സി.പി.എമ്മിൽ നിന്ന് ലീഗിലേക്ക് വരുന്നുണ്ടെന്ന് പി.എം.എ സലാം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUSLIM LEAGUE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.