തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ. നാല് സ്‌പെഷ്യൽ ട്രെയിൻ സർവീസുകളാണ് പ്രഖ്യാപിച്ചത്. ഓണത്തിരക്കിനെ തുടർന്ന് നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലെല്ലാം ടിക്കറ്റ് തീർന്നിരുന്നു. ഈ സാഹചര്യത്തിലാണ് റെയിൽവെയുടെ നീക്കം. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം നോർത്ത് (06127), തിരുവനന്തപുരം നോർത്ത്- ഉധ്ന ജംഗ്ഷൻ (06137, മംഗളൂരു സെൻട്രൽ- തിരുവനന്തപുരം നോർത്ത് (06010), വില്ലുപുരം ജംഗ്ഷൻ- ഉധ്ന ജംഗ്ഷൻ (06159) എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച ട്രെയിനുകൾ.
06010 മംഗളൂരു സെൻട്രൽ- തിരുവനന്തപുരം നോർത്ത് വൺവേ എക്സ്പ്രസ് സ്‌പെഷ്യൽ
സെപ്റ്റംബർ രണ്ടിന് രാത്രി 07.30ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് സെപ്റ്റംബർ മൂന്ന് രാവിലെ എട്ടുമണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തും. മഞ്ചേശ്വരം, കാസർകോട്, കാഞ്ഞങ്ങാട്, ചെറുവത്തൂർ, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശ്ശൂർ, ആലുവ, എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം എന്നിവിടങ്ങളിൽ സ്‌റ്റോപ്പുകൾ.
06127 ചെന്നൈ സെൻട്രൽ- തിരുവനന്തപുരം നോർത്ത് വൺവേ സ്‌പെഷ്യൽ
ഓഗസ്റ്റ് 31ന് ഉച്ചയ്ക്ക് 12.45ന് ട്രെയിൻ ചെന്നൈയിൽ നിന്ന് പുറപ്പെട്ട് സെപ്റ്റംബർ ഒന്ന് രാവിലെ 07.15ന് തിരുവനന്തപുരം നോർത്തിൽ എത്തും. ആരക്കോണം, കാട്പാഡി, ജോലാർപേട്ട, സേലം, നാമക്കൽ, കരൂർ, ഡിണ്ടിഗൽ, കൊടൈക്കനാൽ റോഡ്, മധുര, വിരുദുനഗർ, ശിവകാശി, രാജാപാളയം, ശങ്കരൻകോവിൽ, കടയനല്ലൂർ, തെങ്കാശി, ചെങ്കോട്ട, തെന്മല, പുനലൂർ, ആവണേശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ.
06137 തിരുവനന്തപുരം നോർത്ത്- ഉധ്ന ജംഗ്ഷൻ വൺവേ എക്സ്പ്രസ് സ്‌പെഷ്യൽ
സെപ്റ്റംബർ ഒന്ന് തിങ്കളാഴ്ച രാവിലെ 09.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് സെപ്റ്റംബർ രണ്ട് രാത്രി 11.45ന് ഉധ്ന ജങ്ഷനിൽ എത്തും. കൊല്ലം, ശാസ്താംകോട്ട, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, മംഗളൂരു ജങ്ഷൻ, ഉഡുപ്പി, മൂകാംബിക റോഡ് ബൈന്ദൂർ, ഹൊന്നാവർ, കാർവാർ, മഡ്ഗാവ് ജങ്ഷൻ, തിവിം, കങ്കാവലി, രത്നഗിരി, ചിപ്ലുൻ, റോഹ, പൻവേൽ, വാസായ് റോഡ്, വാപി, വൽസാദ് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
06159 വില്ലുപുരം ജംഗ്ഷൻഡ- ഉധ്ന ജംഗ്ഷൻ വൺവേ എക്സ്പ്രസ് സ്‌പെഷ്യൽ
സെപ്റ്റംബർ ഒന്നിന് രാവിലെ 10.30ന് വില്ലുപുരം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 05.30ന് ഉധ്ന ജംഗ്ഷനിൽ എത്തും. ചെങ്കൽപ്പേട്ട്, താംബരം, ചെന്നൈ എഗ്മോർ, പേരാമ്പൂർ, ആരക്കോണം, കാട്പാഡി, ജോലാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട് ജംഗ്ഷൻ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു ജംഗ്ഷൻ, ഉഡുപ്പി, കാർവാർ, മഡ്ഗാവ് ജംഗ്ഷൻ, തിവിം. കങ്കാവലി, രത്നഗിരി, ചിപ്ലുൻ, റോഹ, പൻവേൽ, വാസായ് റോഡ്, വാപി, വൽസാദ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |