നിലമ്പൂർ: പഹൽഗാം ഭീകരാക്രമണത്തെ ജമാഅത്തെ ഇസ്ലാമി അപലപിച്ചില്ലെന്ന പരാമർശത്തിൽ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പഹൽഗാം ആക്രമണത്തിനെതിരായ പ്രതിഷേധം ആദ്യം നടന്നത് ജമ്മു കാശ്മീരിലാണെന്നും ആ സർവകക്ഷി പ്രതിഷേധത്തിൽ പങ്കെടുക്കാതിരുന്നത് ജമാഅത്തെ ഇസ്ലാമി മാത്രമാണ് എന്നാണ് താൻ പറഞ്ഞതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്ന വീഡിയോ വ്യാജമെങ്കിൽ തനിക്കെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വിവരക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് കേസെടുക്കാൻ നടക്കുകയല്ല തങ്ങൾ. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം സംബന്ധിച്ച് കോൺഗ്രസ് മറുപടി പറയണം. ജമാഅത്തെ ഇസ്ലാമിയുമായി ഇതുവരെ ഒരു സഹകരണവുമുണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവ് വിഡ്ഢിത്തം പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |