SignIn
Kerala Kaumudi Online
Monday, 09 February 2026 8.03 AM IST

വി.ഡി.സതീശന് നുണ രോഗം: എം.വി.ഗോവിന്ദൻ

Increase Font Size Decrease Font Size Print Page
p

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നുണരോഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എനിക്ക് മറവി രോഗമാണെന്നാണ് സതീശൻ പറയുന്നത്. ഇതുവരെ രോഗം വന്നിട്ടില്ല. പക്ഷെ സതീശന് രോഗം കലശലായിട്ടുണ്ട്. രാവിലെ എഴുന്നേറ്റാൽ തുടങ്ങും,​ നുണ പറയൽ. ജനം ഇത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എൽ.ഡി.എഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ യാത്രയ്ക്ക് കോഴിക്കോട് മുതലക്കുളത്ത് നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു.
. ജമാഅത്തെ ഇസ്ലാമി പോലുള്ള വർഗീയ സംഘടനയുമായി കൂടിച്ചേർന്ന് ഭരണമുണ്ടാക്കുന്നതിൽ കോൺഗ്രസിന് സതീശന്റെ നിലപാടാണോ..? ലീഗിനോട് എല്ലാ കാലത്തും ആഭിമുഖ്യം പുലർത്തുന്ന സംഘടനയാണ് ഇ.കെ.സുന്നിവിഭാഗം. അവരുടെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രമേയത്തിൽ മതരാഷ്ട്രവാദമുയർത്തുന്ന ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ളവരെ അകറ്റി നിർത്തണമെന്ന് പറയുന്നു. എന്നീട്ടും ലീഗ് രാഷ്ട്രീയ ലക്ഷ്യത്തിനു

വേണ്ടി എന്തിനാണ് ഇത്തരമൊരു പിന്തുണ നേടുന്നത്.. കോ-ലീ-ബി സഖ്യം നേരത്തെ കേരളത്തിലുണ്ട്. ഇപ്പോഴത് ജമാ-കോ-ലി-ബി സഖ്യമായിരിക്കുന്നു. അതിന്റെ അംബാസിഡർ സതീശനാണ്.

ശബരിമല സ്വർണക്കൊള്ളയിൽ യു.ഡി.എഫ് ഇപ്പോൾ പേടിക്കാൻ തുടങ്ങി. അന്വേഷണമിപ്പോൾ അടൂർ പ്രകാശിലും ആന്റോ ആന്റണിയിലും സോണിയയിലുമൊക്കെ വട്ടം കറങ്ങുന്നുണ്ട്. രണ്ടു കോടി വാങ്ങിയത് സംബന്ധിച്ച് ആന്റോആന്റണി വ്യക്തമാക്കണം.. ഇക്കഴിഞ്ഞ പത്തു വർഷമല്ല. അതിനു മുമ്പത്തെ വർഷങ്ങളിലേക്കും അന്വേഷണം പോവുമെന്നും ഗോവിന്ദൻ പറഞ്ഞു.

TAGS: MVG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.