
കോഴിക്കോട്: കേരളത്തിൽ മൂന്നാംതവണയും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്നും
തുടർഭരണത്തിലേറിയാൽ മലയാളത്തിൽ 'പാവപ്പെട്ടവർ' എന്ന പ്രയോഗം ഉണ്ടാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ലോകത്ത് വികസനം നേടിയ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരത്തോടൊപ്പം കേരളത്തിലെ ജനങ്ങളെ എത്തിക്കും. അത്തരത്തിൽ ഒരുനാടാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.
സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ നടത്തുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. കള്ളം പറയലാണ് പ്രതിപക്ഷനേതാവിന്റെ പ്രധാന ജോലി. വികസനത്തെക്കുറിച്ച് മിണ്ടാൻ ഭയമാണ്. കേരളത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കുമെന്നാണ് വി.ഡി.സതീശൻ പറയുന്നത്. എല്ലാ മേഖലകളിലും കേരളം ഒന്നാം സ്ഥാനത്താണ്. വികസനത്തുടർച്ചയുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ കേരളത്തെ ഏത് മേഖലയിലാണ് സതീശൻ ഒന്നാം സ്ഥാനത്തെത്തിക്കുക.
കോൺഗ്രസ് നേതാവ് ആന്റോ ആന്റണിക്കെതിരെ എൻ.എം.രാജു ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ അതീവ ഗുരുതരമാണ്. പണമിടപാടിന്റെ എല്ലാ വശങ്ങളും അന്വേഷിക്ക
ണം.
കോലീബീ സഖ്യത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയും ഉൾപ്പെട്ട കൂട്ടുകെട്ടിന്റെ കേരളത്തിലെ കോർഡിനേറ്ററാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെന്ന് എം.വി.ഗോവിന്ദൻ മലപ്പുറത്ത് പറഞ്ഞു. എൽ.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ലോകത്താകെ ഇസ്ലാമിക രാഷ്ട്രം വേണമെന്ന ആശയത്തിനായി പ്രവർത്തിക്കുന്നവരല്ലെന്ന് പറയുന്ന ഏക വ്യക്തി സതീശനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |