SignIn
Kerala Kaumudi Online
Sunday, 29 March 2026 3.47 PM IST

മോദി ഏപ്രിൽ 4ന് പാലായിലും തിരുവനന്തപുരത്തും

Increase Font Size Decrease Font Size Print Page
narendra-modi

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏപ്രിൽ 4ന് പാലായിലും തിരുവനന്തപുരത്തും എത്തും. പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം അടങ്ങുന്ന സുപ്രധാന നിയോജക മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും. തുടർന്ന് തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയും നടത്തും.

മാർച്ച് 29ന് പാലക്കാട് തിരഞ്ഞെടുപ്പ് റാലിയും തൃശൂരിൽ റോഡ് ഷോയും പ്രധാനമന്ത്രി നടത്തുന്നുണ്ട്. പിന്നാലെയാണ് ബി.ജെ.പി സവിശേഷ ശ്രദ്ധ നൽകുന്ന മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും മണ്ഡലങ്ങളിൽ കൂടി പ്രധാനമന്ത്രി എത്തുന്നത്.
കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ മാർച്ച് 31ന് തിരുവനന്തപുരം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കും. അമിത് ഷാ ഏപ്രിൽ ആദ്യവാരം ഹരിപ്പാട്, തൃപ്പൂണിത്തുറ, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിൽ റാലികളിൽ പങ്കെടുക്കും. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി, കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് , വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവർ അടക്കമുള്ള മുതിർന്ന നേതാക്കളും കേരളത്തിലെത്തും. ഗഡ്ഗരി മഞ്ചേശ്വരം, കാസർകോട്, കോഴിക്കോട് തുടങ്ങി ദേശീയപാത വികസനം സാധ്യമായ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും. ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസും നിരവധി സ്ഥലങ്ങളിലെത്തും.

TAGS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.