SignIn
Kerala Kaumudi Online
Saturday, 21 September 2024 6.09 AM IST

മോദിയുടെ ജന്മദിനം: മഹിളാ മോർച്ച സേവപാക്ഷികം സംഘടിപ്പിക്കും

Increase Font Size Decrease Font Size Print Page
narendra-modi

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ബി.ജെ.പി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളോടനുബന്ധിച്ച് ഭാരതീയ ജനതാ മഹിളാമോർച്ച സംസ്ഥാനത്ത് ഇന്ന് മുതൽ ഒക്ടോബർ 2 വരെ സേവപാക്ഷികം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ അറിയിച്ചു.

ഇതിന്റെ ഭാഗമായി 280 അംഗൻവാടികൾ ദത്തെടുത്ത് 'ആദർശ അംഗൻവാടി'കളായി രൂപപ്പെടുത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് അട്ടപ്പാടി മണ്ഡലത്തിൽ അഗളിയിലെ ഭൂതിവഴി അംഗൻവാടിയിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ നിർവഹിക്കും. മഹിളാമോർച്ച പ്രവർത്തകർ അംഗൻവാടിയിലേക്ക് സമാഹരിച്ച സാമഗ്രികൾ അവിടെ സമർപ്പിക്കുകയും വനവാസി ഊരുകളിൽ സന്ദർശനം നടത്തുകയും ചെയ്യും. 18ന് തിരുവനന്തപുരത്തും 22 ന് ആലപ്പുഴയിലും 29 ന് കോഴിക്കോട്ടും പ്രധാന പരിപാടികൾ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MODI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.