തിരുവനന്തപുരം: ദേശീയപാത അതോറിറ്റി നടപ്പിലാക്കുന്ന എല്ലാ പദ്ധതികൾക്കും നിർമ്മാണ വസ്തുക്കളുടെ ജി.എസ്.ടിയിലെ സംസ്ഥാന വിഹിതം, റോയൽറ്റി എന്നിവ ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി പ്രഖ്യാപിച്ച മൂന്ന് ലക്ഷം കോടിയുടെ റോഡ് നിർമ്മാണത്തിന് വേഗം കൂട്ടാൻ ഇത് ഉപകരിക്കും. 896 കിലോമീറ്റർ ദൈർഘ്യത്തിലുള്ള 31 പുതിയ പദ്ധതികളാണ് നടപ്പാക്കുന്നത്. 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനുണ്ടാകും.
120 കിലോമീറ്റർ കോഴിക്കോട്- പാലക്കാട് ദേശീയ പാത 966 നാലുവരിയാക്കൽ, ദേശീയപാത 544ലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെ ബൈപ്പാസ് ആറു വരിയാക്കൽ, 62.7കിലോമീറ്റർ തിരുവന്തപുരം ഔട്ടർ റിംഗ് റോഡ്, തമിഴ്നാട്ടിലെ ചെങ്കോട്ട, തിരുനൽവേലി തുടങ്ങിയ നഗരങ്ങളുമായി കൊല്ലത്തെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന 38.6 കിലോമീറ്റർ പാത എന്നിവയാണ് അടിയന്തര പരിഗണനയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |