നെടുമ്പാശേരി: ഗൾഫ് രാജ്യങ്ങളിൽ നിന്ന് കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് വന്ന നാല് വിമാനങ്ങൾ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് കൊച്ചിയിലിറക്കി. അബുദാബിയിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന രണ്ടും ദുബായിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന ഒന്നും അബുദാബിയിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ഒരു വിമാനവുമാണ് ഇന്നലെ പുലർച്ചെ വഴിതിരിച്ചുവിട്ടത്. കാലാവസ്ഥ സാധാരണ നിലയിലായതിനെ തുടർന്ന് അതേവിമാനങ്ങളിൽ തന്നെ യാത്രക്കാരെ കരിപ്പൂരും കണ്ണൂരും എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |