SignIn
Kerala Kaumudi Online
Sunday, 06 October 2024 4.41 PM IST

നീറ്റ് യു.ജി 2024 സിലബസ് പ്രസിദ്ധീകരിച്ചു

Increase Font Size Decrease Font Size Print Page
1

നീറ്റ് യു.ജിയുടെ പുതുക്കിയ സിലബസ് ദേശീയ മെഡിക്കൽ കമ്മിഷൻ പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. 97 ചാപ്റ്ററുകളുണ്ടായിരുന്നതിൽ 14 എണ്ണം ഇപ്പോൾ കുറച്ചിട്ടുണ്ട്. ഇൻഓർഗാനിക് കെമിസ്ട്രിയുടെ നാല് അദ്ധ്യായങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ബയോ മോളിക്യൂൾസ്, പോളിമേഴ്‌സ് എന്നിവ സിലബസിലുണ്ട്.

ഫിസിക്‌സിൽ വലിയ മാറ്റം വരുത്തിയിട്ടില്ല. ബയോളജിയിൽ ബയോ ഡൈവേഴ്‌സിറ്റി, കൺസേർവഷൻ, റീപ്രൊഡക്ഷൻ, ഇവൊല്യൂഷൻ, ബയോളജി & ഹ്യൂമൻ വെൽഫേർ, ബയോടെക്‌നോളജി, ഇക്കോളജി, എൻവയൺമെന്റ്, ഹ്യൂമൻ ഫിസിയോളജി, പ്ലാന്റ് ഫിസിയോളജി, സെൽ ബയോളജി, സ്ട്രക്ച്ചറൽ ഓർഗനൈസേഷൻ ഇൻ അനിമൽസ് & പ്ലാന്റ്‌സ് എന്നിവ സിലബസിലുണ്ട്. മൊത്തം സിലബസിൽ നിന്ന് ബയോളജിയുടെ 10 പാഠ്യഭാഗങ്ങൾ കുറച്ചിട്ടുണ്ട്. സിലബസ് പരിഷ്‌കരണം വിദ്യാർത്ഥികൾക്ക് ഗുണകരമാണ്.

ഡോക്ടറൽ പ്രോഗ്രാം @ ഐ.ഐ.എം ബാംഗ്ലൂർ

ഐ.ഐ.എം ബാംഗ്ലൂർ എന്റർപ്രൈസ് മാനേജ്‌മെന്റിലെ ബിരുദാനന്തര പ്രോഗ്രാമിനും മാനേജ്‌മെന്റിലുള്ള ഡോക്ടറൽ പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി 25 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ജനുവരി 28 നു പ്രത്യേക പ്രവേശന പരീക്ഷയുണ്ട്. എന്റർപ്രൈസ് മാനേജ്‌മെന്റിലെ ബിരുദാനന്തര പ്രോഗ്രാം എം.ബി.എ പ്രോഗ്രാമിന് തുല്യമാണ്. www.iimb.ac.in.

ജെസ്റ്റ് 2024 മാർച്ച് മൂന്നിന്

പി എച്ച്.ഡി, ഇന്റഗ്രേറ്റഡ് പി എച്ച്.ഡി പ്രോഗ്രാമുകൾക്കുള്ള JEST 2024 പരീക്ഷ (ജോയിന്റ് എൻട്രൻസ് സ്‌ക്രീനിംഗ് ടെസ്റ്റ്) 2024 മാർച്ച് മൂന്നിനു നടക്കും. ഫിസിക്‌സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങൾക്ക് വേണ്ടിയുള്ള ജസ്റ്റ് പരീക്ഷയാണ്. www.jest.org.

സി.യു.ഇ.ടി പി.ജി പരീക്ഷയ്ക്ക് അപേക്ഷിക്കാം

രാജ്യത്തെ കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ തിരഞ്ഞെടുത്ത സംസ്ഥാന, ഡീംഡ് സർവകലാശാലകളിൽ ബിരുദാനന്തര കോഴ്‌സിലേക്കുള്ള കോമൺ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ CUET-ക്ക് ജനുവരി 24 വരെ ബിരുദധാരികൾക്ക് അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയിൽ വിഷയങ്ങളോടൊപ്പം ജനറൽ ടെസ്റ്റും ഉണ്ടാകും.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. മാർച്ച് 11 മുതൽ മാർച്ച് 25 വരെയാണ് പരീക്ഷ. മൂന്ന് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും.75 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. പരീക്ഷാ സമയം 105 മിനിറ്റ്. ചേരാനുദ്ദേശിക്കുന്ന കോഴ്‌സ്, സ്ഥാപനം എന്നിവ വിലയിരുത്തി ഒരാൾക്ക് നാല് ചോദ്യപേപ്പർ കോഡ് വരെ തിരഞ്ഞെടുക്കാം. കോഴ്‌സുകൾക്കനുസരിച്ച് ചോദ്യപേപ്പറുകളുടെ പട്ടിക, കോഡ് എന്നിവ പ്രോസ്‌പെക്ട്‌സിൽ നിന്ന് അറിയാം.

യൂണിവേഴ്‌സിറ്റികളുടെ വെബ്‌സൈറ്റിൽ കോഴ്‌സുകളുടെ വിവരങ്ങൾ ലഭിക്കും. കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പോണ്ടിച്ചേരി, ഡൽഹി, ഹൈദരാബാദ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസസ്, കേരളം ഡിജിറ്റൽ യൂണിവേഴ്‌സിറ്റി മുതലായവ CUET യിൽ പെടും. www.pgcuet.samarth.ac.in.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.