കൊച്ചി: പോപ്പുലർ ഫ്രണ്ട് ബന്ധത്തിന്റെ പേരിൽ എൻ.ഐ.എ കസ്റ്റഡിയിലെടുത്ത വൈപ്പിൻ സ്വദേശി ഇർഷാദി (32)നെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഞായറാഴ്ച പുലർച്ചെ വീട്ടിൽ റെയ്ഡ് നടത്തിയാണ് കസ്റ്റഡിയിലെടുത്തത്. തീവ്രവാദബന്ധത്തിന് എൻ.ഐ.എ മുമ്പ് അറസ്റ്റുചെയ്ത എടവനക്കാട് മായാബസാർ തൈവളപ്പ് അയൂബിന്റെ ബന്ധുവാണിയാൾ. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടും അയൂബുമായുള്ള ബന്ധം ഇർഷാദ് തുടർന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു റെയ്ഡ്. പെയിന്റിംഗ് തൊഴിലാളിയാണ് ഇർഷാദ്. എൻ.ഐ.എ നേരത്തെ അറസ്റ്റു ചെയ്ത പോപ്പുലർ ഫ്രണ്ടിന്റെ ആയുധപരിശീലകൻ മുഹമ്മദ് മുബാറക്കുമായി ബന്ധപ്പെട്ട രേഖകൾ റെയ്ഡിൽ ലഭിച്ചതായാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |