കോട്ടയം: ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിംഗിൽ റിമാൻഡിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങും. ഇന്ന് ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷനൽകും. സീനിയർ വിദ്യാർത്ഥികളായ സാമുവൽ ജോൺസൺ (20), കെ.പി.രാഹുൽ രാജ് (22), എൻ.എസ്.ജീവ (19), സി.റിജിൽ ജിത്ത് (20), എൻ.വി.വിവേക് (21) എന്നിവരാണ് പ്രതികൾ. കഴിഞ്ഞദിവസം ഗാന്ധിനഗർ എസ്.എച്ച്.ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ കോളേജ് ഹോസ്റ്റൽ മുറിയിൽ പരിശോധന നടത്തിയിരുന്നു. കരിങ്കല്ല്, കത്തി, ഡമ്പൽ എന്നിവ കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |