SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.17 PM IST

ഫോൺ തകരാറിലായതിൽ മനോവിഷമം,​ തിരുവല്ലയിൽ നഴ്‌‌സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി

Increase Font Size Decrease Font Size Print Page
aaron

തിരുവല്ല: മൊബൈൽ ഫോൺ തകരാറിലായതിനെത്തുടർന്നുണ്ടായ മനോവിഷമത്തിൽ നഴ്‌‌സിംഗ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു. തിരുവല്ല കുറ്റൂർ സ്വദേശി ആരോൺ അനിൽ ജോസ് (19)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. തമിഴ്‌‌നാട്ടിലെ നഴ്‌‌സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് ആരോൺ. കഴിഞ്ഞ രണ്ട് ദിവസമായി ആരോണിന്റെ മൊബൈൽ ഫോൺ പ്രവർത്തനരഹിതമായിരുന്നു. ഫോൺ നന്നാക്കാൻ സാധിക്കാത്തതിലും പകരം പിതാവിന്റെ ഫോൺ ലഭിക്കാത്തതിലുമുള്ള കടുത്ത മനോവിഷമത്തിലായിരുന്നു യുവാവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു.


മൊബൈൽ ഫോൺ അഡിക്റ്റായിരുന്ന ആരോൺ. ഫോൺ തകരാറിലായതോടെ ആരോടും സംസാരിക്കാതെ ഉൾവലിഞ്ഞ പ്രകൃതക്കാരനായി മാറിയിരുന്നു. വീട്ടിൽ പിതാവിനൊപ്പമായിരുന്നു താമസം. ആരോണിന്റെ മാതാവ് മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഒരു മാസമായി കാനഡയിലാണ്. തിരുവല്ല പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS: SUICIDE, LATESTNEWS, NURSING, ADDICTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY