തിരുവനന്തപുരം: മുൻ ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ സഹോദരി ബി. സരസ്വതി (91) തിരുവനന്തപുരം കണ്ണമൂല അയ്യൻകാളി റോഡ് അവിട്ടത്തിൽ നിര്യാതയായി. വക്കം കാണവിളയിൽ പരേതനായ വി. സദാശിവന്റെ ഭാര്യയും കടൈവിളാകത്ത് വീട്ടിൽ ഭാനുപ്പണിക്കരുടേയും ഭവാനിയുടേയും മകളുമാണ്. മക്കൾ: ഡോ. എസ്. ജയ (റിട്ട. പ്രൊഫ. ബയോകെമിസ്ട്രി,മെഡിക്കൽ കോളേജ്), എസ്.എസ്. ലാല (ജനറൽ മാനേജർ,ഡി.ആർ.ഡി.സി എസ്.ആർ.എൽ), എസ്. രാജ കടയ്ക്കാവൂർ(മെമ്പർ എസ്.എൻ ട്രസ്റ്റ്), എസ്. സുരേഷ് (റിട്ട. റെയിൽവേ മജിസ്ട്രേറ്റ്), എസ്. ജോയി (റിട്ട. ഡെപ്യൂട്ടി മാനേജർ, എസ്.ബി.ഐ). മരുമക്കൾ: ബാബു രാജേന്ദ്രൻ (റിട്ട. സുപ്രണ്ടിംഗ് എൻജിനിയർ), പ്രസാദ് എസ്.ബീന (റിട്ട. പ്രൊഫ. എസ്.എൻ കോളേജ്, ചെമ്പഴന്തി), പരേതയായ എസ്. ജയലക്ഷ്മി (ടീച്ചർ, കേന്ദ്രീയ വിദ്യാലയം), എം. ലീല(റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ), എസ്. മഞ്ജു. മറ്റ് സഹോദരങ്ങൾ: കമലമ്മ, പരേതയായ സുനന്ദ, വക്കം ഗോപിനാഥൻ, രാധാകൃഷ്ണൻ, പ്രഭ, ഡോ. പ്രസന്ന, ശാന്തകുമാരി, എൻജിനിയർ മുരളീധരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |