SignIn
Kerala Kaumudi Online
Friday, 19 June 2026 9.58 AM IST

'പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ച് സഹായിക്കണം'; ഇടതുമുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ

READ ENGLISH VERSION
jacobite

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്‌ക്ക് പരോക്ഷപിന്തുണയുമായി യാക്കോബായ സഭ രംഗത്ത്. പ്രതിസന്ധികളിൽ സഭയെ സഹായിച്ചവരെ കരുതുവാനും തിരിച്ച് സഹായിക്കുവാനുമുള്ള ഉത്തരവാദിത്വം ഉണ്ടെന്നാണ് വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിൽ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് ഗ്രിഗോറിയസ് അറിയിച്ചത്. പുത്തൻകുരിശിൽ വച്ച് സഭയുടെ അസ്‌തിത്വം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു,​ ഇത് ചൂണ്ടിക്കാട്ടിയാണ് മലങ്കര മെത്രാപ്പൊലീത്ത നിലപാട് വ്യക്തമാക്കിയത്.

സഭാ തർക്കം പരിഹരിക്കുന്നതിൽ എൽഡിഎഫിൽ നിന്ന് ലഭിച്ച ഉറപ്പും അതിലെ പ്രതീക്ഷയും സന്ദേശത്തിൽ സഭ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും യാക്കോബായ സഭ ഇടതുമുന്നണിയ്‌ക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. പത്രീയാർക്കീസ് ബാവയുടെ സന്ദർശനത്തിനിടയിലും മുൻപ് മുഖ്യമന്ത്രിയുമായി ചർച്ച നടന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JACOBITE CHURCH, LDF, SUPPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA