കളമശേരി: ബി.ജെ.പി സംസ്ഥാന സമിതി അംഗവും എറണാകുളം ജില്ല മുൻ പ്രസിഡന്റുമായ ഏലൂർ സൗത്ത് രാംകൃപയിൽ എൻ.കെ.മോഹൻദാസ് (70) നിര്യാതനായി. ദീർഘകാലമായി ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 2016ൽ നിയമസഭാ സ്ഥാനാർത്ഥിയായി എറണാകുളം മണ്ഡലത്തിൽ മത്സരിച്ചിരുന്നു. ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ആർ.എസ്.എസ്. വിസ്താരക്, താലൂക്ക് സംഘചാലക് , ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷൻ വർക്കിംഗ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ ജയിൽവാസമനുഷ്ഠിച്ചു. എച്ച് .ഐ.എൽ റിട്ട. ജീവനക്കാരനുമാണ്. ഇന്നലെ രാവിലെ ഏലൂർ ബി.എം.എസ് ഓഫീസിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് 5ന് കളമശേരി ശ്മശാനത്തിൽ സംസ്കാരം നടത്തി. പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക, ട്രേഡ് യൂണിയൻ നേതാക്കൾ ആദരാഞ്ജലിയർപ്പിച്ചു. ഭാര്യ: സരസ കുമാരി. മക്കൾ: കൃഷ്ണ കാന്ത് (ബാലു, എച്ച്.ഐ.എൽ), മഞ്ജു ശ്രീകുമാർ. മരുമക്കൾ: ശ്രീകുമാർ, ലക്ഷ്മി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |