അരുമാനൂർ: പൂവാർ ഗ്രാമപഞ്ചായത്ത് അംഗവും മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ അരുമാനൂർ കെ.ബാഹുലേയൻ (59) നിര്യാതനായി. കൊവിഡ് ബാധിച്ച് രണ്ടാഴ്ച മുമ്പ് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാഹുലേയന് രോഗം നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ പിടിപെട്ട് അന്ത്യം സംഭവിക്കുകയായിരുന്നു. ദീർഘ കാലം സി.പി.എം പൂവാർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. അരുമാനൂർ കൃഷ്ണ സദനത്തിൽ പരേതരായ എൻ.കൃഷ്ണന്റെയും വി.സുമാംഗിയുടെയും മകനാണ്. സഹോദരങ്ങൾ: കെ.ശിവരാജൻ, കെ.എസ്.അനിത. സഹോദരീ ഭർത്താവ്: എസ്. സുരേഷ്(റിട്ട. കെ.എസ്.ഇ.ബി). സഞ്ചയനം 16ന് രാവിലെ 9ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |