മുക്കം (കോഴിക്കോട്): മരുന്ന് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുരുങ്ങി മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. മുക്കം നഗരസഭയിലെ മുത്താല സ്വദേശിയായ കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ ഏക മകൾ വേദികയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.
കളിക്കുന്നതിനിടെ തുള്ളി മരുന്ന് കുപ്പിയുടെ അടപ്പ് അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. ഉടൻ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു. ബിജു സ്വകാര്യ ബസ് കണ്ടക്ടറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |