തിരുവനന്തപുരം: മുൻ ജോയിന്റ് സെക്രട്ടറിയും പ്രമുഖ സ്പോർട്സ് ലേഖകനുമായിരുന്ന ചെങ്ങന്നൂർ മുക്കത്ത് പാറയ്ക്കൽ മാത്യു സക്കറിയ (ബേബിച്ചൻ,92) നിര്യാതനായി. കേരള സെക്രട്ടേറിയറ്റ് സ്പോർട്സ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി (1959),ആൾ ഇന്ത്യ സിവിൽ സർവീസ് അത്ലറ്റിക്സ് മീറ്റിന്റെ ഓർഗനൈസിംഗ് സെക്രട്ടറി,ആൾ ഇന്ത്യ സിവിൽ സർവീസസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഓർഗനൈസിംഗ് സെക്രട്ടറി എന്നീ പദവികളിൽ പ്രവർത്തിച്ചിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിമാരായ ഗോപാലസ്വാമി,രാമചന്ദ്രൻ,സക്കറിയ മാത്യു എന്നിവരുടെ കീഴിൽ 1983,84,85 വർഷങ്ങളിൽ സ്പോർട്സ് ഓഫീസറായിരുന്നു. ദി ഇന്ത്യൻ എക്സ്പ്രസ്,ദി ഹിന്ദു,യുണൈറ്റഡ് ന്യൂസ് ഒഫ് ഇന്ത്യ എന്നീ മാദ്ധ്യമങ്ങളിൽ നിരവധി സ്പോർട് ലേഖനങ്ങൾ എഴുതിയിരുന്നു. മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് 6ന് പാറ്റൂർ,മൂലവിളാകം മെട്രോ ലെയിനിലുള്ള വീട്ടിൽ കൊണ്ടുവരും. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് പാളയം സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചിൽ. ഭാര്യ:പരേതയായ അയിരൂർ നീലം പ്ലാലിൽ അച്ചാമ്മ സൈമൺ. മക്കൾ:റിബേക്ക മാത്യു (ശാന്തി),മേരി മാത്യു (കുഞ്ഞുമോൾ),ഡോ. അച്ചാമ്മ ജോൺ (മിനി),പരേതയായ സാറാ മാത്യു (സുമി). മരുമക്കൾ:ഡോ. ബിനോയ് കുര്യാക്കോസ് (ചമ്പോന്തയിൽ),ജേക്കബ് തോമസ് (കൈതവന പറമ്പിൽ),ഡോ. ജോൺ ജോസഫ് (തൈയ്യിൽ തെക്കേതിൽ),പരേതനായ വർഗീസ് ഇട്ടിച്ചെറിയ (പൂവക്കുന്നേൽ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |