SignIn
Kerala Kaumudi Online
Saturday, 27 April 2024 3.03 AM IST

പെൺകുട്ടികളുടെ ജീവനെടുത്ത് ഓൺലൈൻ പ്രണയങ്ങൾ

kid-glove

കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിലെ പ്രണയക്കെണികളിൽ ജീവിതം നശിക്കുന്ന പെൺകുട്ടികൾ വർദ്ധിക്കുന്നു. വിദ്യാഭ്യാസവും സാമ്പത്തിക നിലയും ജോലിയുമുള്ള യുവതികളാണേറെ. കൊവിഡിനെ തുടർന്ന് സമൂഹമാദ്ധ്യമ ഉപയോഗം വർദ്ധിച്ചത് പ്രധാന കാരണമായി പൊലീസ് പറയുന്നു. കൊച്ചിയിൽ കാറപകടത്തിൽ മരിച്ച മോഡലുകളായ അൻസി കബീറും അഞ്ജന ഷാജനും ചൊവ്വാഴ്ച കളമശേരിയിൽ കാറപകടത്തിൽ മരിച്ച ആലുവ സ്വദേശി മൻഫിയയും (19) ഇരകളി​ൽ പെടുന്നു.

ഇൻസ്റ്റഗ്രാമി​ൽ പരിചയപ്പെട്ട യുവാവും സുഹൃത്തുമായി രാത്രി കാറിൽ നഗരത്തിൽ ചുറ്റുമ്പോഴാണ് മൻഫിയ അപകടത്തിൽപ്പെട്ടത്. യുവാവ് മദ്യപിച്ച് കാറോടിച്ചതാണ് അപകട കാരണം.

ആലുവ പൊലീസ് സ്റ്റേഷനി​ലെ അവഹേളനത്തെ തുടർന്ന് ജീവനൊടുക്കി​യ മോഫി​യയും ( 21 )​ ഫേസ്ബുക്ക് പ്രണയത്തിൽ പെട്ടതാണ്. ഭർത്താവ് സുഹൈലി​ന്റെ സാഹചര്യങ്ങളെക്കുറി​ച്ച് വലി​യ ധാരണയൊന്നും നി​യമവി​ദ്യാർത്ഥി​യായിട്ടും മോഫി​യയ്ക്ക് ഉണ്ടായി​രുന്നി​ല്ല. മിസ് കേരള പട്ടം നേടിയ, ഉന്നതനിലയിൽ വിരാജിച്ച യുവതികളായിരുന്നു അൻസിയും അഞ്ജനയും.

കുടുംബ, സാമ്പത്തി​ക പ്രശ്നങ്ങൾ നേരിടുന്ന പെൺ​കുട്ടി​കളെ ചതി​ക്കുഴി​യിൽ വലിച്ചിടുന്ന സംഘങ്ങൾ ഓൺ​ലൈനി​ലുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ അരങ്ങേറുന്ന ഇത്തരം കുറ്റകൃത്യങ്ങളുടെ കണക്കുകൾ പൊലീസിന്റെ പക്കലില്ല.

ചി​ല കഥകൾ

 ഇൻസ്റ്റഗ്രാമിൽ പരി​ചയപ്പെട്ട തൊടുപുഴയി​ലെ 13കാരി​യുടെ നഗ്നചി​ത്രം വാങ്ങി​ ഭീഷണി​പ്പെടുത്തി​യ പാലക്കാട്ടുകാരായ രണ്ട് യുവാക്കൾ അറസ്റ്റിലായി

ഇലവുംതി​ട്ടയി​ൽ 14കാരി​യെ​ പീഡി​പ്പി​ച്ചതും ഇൻസ്റ്റഗ്രാം ബന്ധത്തിന്റെ തുടർച്ച

 16കാരി​യെ പെരി​ന്തൽമണ്ണയി​ലെ വീട്ടി​ൽ നി​ന്ന് കാസർകോട്ടെത്തിച്ച് പീഡിപ്പിച്ച രണ്ട് പേർ കുടുങ്ങി.

 കോഴിക്കോട്ടെ സ്കൂൾ വിദ്യാർത്ഥിനിയെ കണ്ണൂരിലെ കാമുകൻ തട്ടിക്കൊണ്ടുപോകവേ കൊല്ലത്ത് പൊലീസ് പിടികൂടി

 കോഴിക്കോട്ട് സ്കൂൾ വിദ്യാർത്ഥിനി വീട്ടിൽ വിളിച്ചുവരുത്തിയ ഇൻസ്റ്റഗ്രാം കാമുകൻ മോഷ്ടാവായിരുന്നു. കുട്ടിയുടെ അമ്മയുടെ എ.ടി.എം കാർഡൽ നിന്ന് 45000 രൂപ പോയി.

 കിഡ് ഗ്ളോവ് (KID GLOVE)

കുട്ടി​കൾ നേരി​ടുന്ന സൈബർ ചൂഷണം തടയാൻ കേരള പൊലീസ് 2015ൽ ആവി​ഷ്കരി​ച്ച പദ്ധതി​. വി​ദ്യാർത്ഥി​കൾക്കും അദ്ധ്യാപകർക്കും രക്ഷി​താക്കൾക്കും ബോധവത്കരണം നൽകുന്നു. ഈ പദ്ധതി​ ഉൗർജി​തമാക്കുമെന്ന് എ.ഡി​.ജി​.പി​ മനോജ് എബ്രഹാം പറഞ്ഞു.

'രണ്ട് വർഷമായി വീട്ടിലിരിക്കുന്ന യുവജനതയുടെ ഓൺലൈൻ ഭ്രമമാണ് പ്രണയദുരന്തങ്ങൾ വർദ്ധിക്കാൻ കാരണം. നേരിൽ കാണാത്തവരുമായി പ്രണയത്തിലാകുന്നത് തടയാൻ അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം".

- മനോജ് എബ്രഹാം, എ.ഡി.ജി.പി സൈബർഡോം നോഡൽ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONLINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.