SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.00 PM IST

ജോലി ചെയ്യുന്നത് വെറും 20 മിനിട്ട്; ഓൺലൈൻ ബിസിനസിലൂടെ 26കാരൻ സമ്പാദിക്കുന്നത് നാല് കോടി, നേട്ടമായത് ഒരൊറ്റ ഐഡിയ

francisco-rivera

ഓൺലൈൻ മെഴുകുതിരി വിൽപ്പന സൈഡ് ബിസിനസാക്കിയ 26കാരൻ പ്രതിവർഷം സമ്പാദിക്കുന്നത് നാല് കോടിയോളം രൂപ. പ്രിന്റ് ഓൺ ഡിമാൻഡ് എന്ന ആശയത്തിന്റെ ഉപയോഗത്തോടെ ജൈവ മെഴുകുതിരികളാണ് ഓൺലൈനിലൂടെ ഒർലാൻഡോ സ്വദേശിയായ ഫ്രാൻസിസ്‌കോ റിവേറ വിൽക്കുന്നത്. ന്യൂട്രൽ നിറങ്ങളിലുള്ള ഓർഗാനിക് മെഴുകുതിരികൾ ഗ്ലാസ് ജാറുകളിൽ വച്ച് അതിൽ തമാശ രൂപത്തിലുള്ള, വേറിട്ട വരികൾ പ്രിന്റ് ചെയ്‌താണ് തന്റെ ഉത്പന്നത്തെ റിവേറ വ്യത്യസ്തമാക്കുന്നത്. ഈ വ്യത്യസ്തയാണ് റിവേറയുടെ മെഴുകുതിരികളെ ഹിറ്റാക്കിയത്.

2023 ഫെബ്രുവരിയിലാണ് റിവേറ ബിസിനസ് രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. ഓൺലൈൻ പരിശീലകനായി പ്രവർത്തിച്ചിരുന്ന റിവേറ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതോടെ മറ്റൊരു തൊഴിൽ എന്ന ചിന്തയിലേയ്ക്ക് കടക്കുകയായിരുന്നു. പ്രിന്റ് ഓൺ ഡിമാൻഡ് ആശയത്തിലുള്ള സൈഡ് ജോലികളുമായി ബന്ധപ്പെട്ട ഒരു യുട്യൂബ് വീഡിയോ കണ്ടതാണ് പ്രചോദനമായത്.

ഓൺലൈൻ ബിസിനസിലൂട‌െ കഴിഞ്ഞവർഷം മാത്രം 4,62,000 ഡോളർ (3.8 കോടി രൂപ) ആണ് റിവേറ സമ്പാദിച്ചത്. 50 ശതമാനംവരെ വിൽപ്പനയും ലാഭകരമായിരുന്നു. ചില ദിവസങ്ങളിൽ വെറും 20 മിനിട്ട് മാത്രമാണ് ജോലി ചെയ്യാറുള്ളത്. ചില ദിവസങ്ങളിൽ രണ്ട് മണിക്കൂർവരെ ജോലി ചെയ്യാറുണ്ട്. ബാക്കി സമയം സംഗീതപഠനത്തിനായി മാറ്റി വയ്ക്കും. മെഴുകുതിരി വിൽപ്പനയിൽ പുതിയ ട്രെൻഡുകളും ലേബലുകളും കണ്ടെത്താനാണ് കൂടുതൽ സമയവും ചെലവഴിക്കാറുള്ള‌ത്. പ്രിന്റ് ഓൺ ഡിമാൻഡ് വിഭാഗത്തിൽ മെഴുകുതി വിൽപ്പന അധികമാരും തിരഞ്ഞെടുക്കാത്ത മേഖലയായതിനാലാണ് ഇതിലേയ്ക്ക് തന്നെ ചുവടുവച്ചത്. തന്റെ ഡിസൈനുകളും എഴുത്തുകളും കോപ്പിയടിക്കാൻ ശ്രമിക്കുന്ന നിരവധി പേരുള്ളതാണ് ബിസിനസിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും യുവാവ് വെളിപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, FRANCISCO RIVERA, CANDLES BUSINESS, ETSY SHOP, CANDLES ONLINE, PRINT ON DEMAND
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.